കാട്ടാമ്പള്ളി: കോട്ടക്കുന്ന് യുപി സ്‌കൂളിനടുത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരനു പരിക്കേറ്റു. ഇന്ന് രാത്രി 7.30ഓടെയാണ് അപകടം. കാട്ടാമ്പള്ളി ഭാഗത്തുനിന്ന് പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന പള്‍സര്‍ ബൈക്കും എതിരേ വരികയായിരുന്ന കെഎല്‍.13.എ.ബി. 9049 വണ്ടിയുമാണ് കൂട്ടിയിടിച്ചത്. യാത്രക്കാരെയും സാധനങ്ങളും കയറ്റിപ്പോവുന്ന ടാറ്റാ എക്‌സെനോന്‍ വാഹനവുമായി പള്‍സര്‍ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിന്റെ മുന്‍ഭാഗത്തും കേടുപാട് സംഭവിച്ചിട്ടുണ്ട്. കാട്ടാമ്പള്ളി സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. യുവാവിനെ കണ്ണൂരിലെ സ്യകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.