കണ്ണൂർ കോർപ്പറേഷൻ ഹരിതകർമ്മസേന ഹെൽപ്പ് ലൈൻ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണവും കോർപ്പറേഷൻ ഹാളിൽ നടന്നു. മുൻ വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന യുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.
04973501001 എന്ന നമ്പറിൽ വിളിച്ചാൽ ഹരിത കർമ്മ സേന അംഗങ്ങളെയും വാർഡ് കൗൺസിലർമാരെയും ഉൾപ്പെടെ നേരിട്ട് വിളിച്ചു സംസാരിക്കാൻ കഴിയും. പരസ്പരം നമ്പർ കാണാതെ വിളിക്കാം സാധിക്കുന്ന ഈ സംവിധാനം സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു തദ്ദേശസ്വയം ഭരണ സ്ഥാപനം ഒരുക്കുന്നത്.പരിപാടിയിൽ വച്ച് 2021 -22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലെ ഗുണഭോക്താക്കൾക് ആനുകൂല്യങ്ങളും വിതരണം ചെയ്‌തു .
15 പേർക്ക് 75000 രൂപ വീതം വിവാഹ ധനസഹായവും 30 ലക്ഷം രൂപയുടെ മെറിറ്റോറിയസ് സ്കോളർഷിപ്പ് എന്നിവയാണ് വിതരണം ചെയ്തത്. കോര്‍പ്പറേഷൻ ഹാളിൽ നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷനായി ഡെപ്യൂട്ടി മേയർ കെ ഷബീന, പി കെ രാകേഷ്,ഷമീമ , എംപി രാജേഷ്, അഡ്വ:പി ഇന്ദിര,തുടങ്ങിയവർ സംബന്ധിച്ചു’