ഊട്ടിയിൽ ഒരു ഡിഗ്രി സെൽഷ്യസാണ് വ്യാഴാഴ്ച കുറഞ്ഞ താപനില. ഗൂഡല്ലൂരിലുൾപ്പെടെ ഇത് മൂന്ന് ഡിഗ്രി സെൽഷ്യസാണ്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ശൈത്യകാലം അനുഭവപ്പെടുന്നത്.
നീലഗിരിയിൽ കഴിഞ്ഞ 20 മുതലാണ് തണുപ്പ് തുടങ്ങിയത്. രാത്രിയും അതിരാവിലെയും കടുത്ത തണുപ്പും മഞ്ഞുമാണ്. പ്രത്യേകിച്ച് ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, എച്ച്.എ.ടി.പി. കളിസ്ഥലം, കുതിരപ്പന്തയ മൈതാനം, കന്തൽ കളിസ്ഥലം, താഴെയുള്ള പുൽമേടുകൾ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് രൂക്ഷമാണ്. വൈകുന്നേരം മൂന്നുമണി മുതൽ മഞ്ഞുവീഴ്ച തുടങ്ങും.