• Thu. Sep 19th, 2024
Top Tags

Month: December 2021

  • Home
  • സ്കൂൾ പരീക്ഷകൾ നടക്കും.

സ്കൂൾ പരീക്ഷകൾ നടക്കും.

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂൾ തുറക്കുന്നത് ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോൺ കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാൽ പരീക്ഷ ഉൾപ്പെടെയുളള കാര്യങ്ങളുമായി…

പരിയാരത്ത് നിന്ന് മോഷണംപോയ ബുള്ളറ്റ് ബൈക്ക് കൂത്തുപറമ്പിൽ നിന്ന് കണ്ടെത്തി.

പരിയാരം: വീട്ടിന് മുന്നിലെ പോര്‍ച്ചില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ബുള്ളറ്റ് ബൈക്ക് കണ്ടെത്തി. കൂത്തുപറമ്പ് ഗവ.ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. പെട്രോള്‍ തീര്‍ന്നതിനാല്‍ ഇവിടെ ഉപേക്ഷിച്ച് മോഷ്ടാവ് സ്ഥലംവിട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ പോലീസ് കണ്ടെത്തിയ ബൈക്ക് രാവിലെ പരിയാരം…

വലിയ വെളിച്ചത്ത് അഗ്നിരക്ഷാ പരിശീലന പരിപാടി.

കൂത്തുപറമ്പ് ∙ അഗ്നിരക്ഷാ നിലയവും സിവിൽ ഡിഫൻസ് യൂണിറ്റും ചേർന്ന് വലിയ വെളിച്ചം വൈദ്യുത സബ് സ്റ്റേഷനിൽ അഗ്നിരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. തീ പിടിത്തം ഉണ്ടായാലും മറ്റ് അപകടങ്ങൾ സംഭവിച്ചാലും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. ഫയർ സ്റ്റേഷൻ…

ജില്ലയിൽ ചെങ്കൽ മേഖലയിലെ വാഹനങ്ങളുടെ നിരക്ക് വർധിപ്പിച്ചു.

ശ്രീകണ്ഠപുരം:   ജില്ലയിൽ ചെങ്കൽ മേഖലയിൽ കല്ലു കയറ്റുന്ന വാഹനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ചെങ്കൽ ലോറി ഉടമസ്ഥ ക്ഷേമ സംഘം പ്രസിഡന്റ് വി.വി .സന്തോഷ് , സെക്രട്ടറി പ്രകാശൻ പയ്യന്നൂർ എന്നിവർ അറിയിച്ചു . ഇന്ധന വില വർധന ,…

പാപ്പിനിശ്ശേരി, താവം റെയിൽവെ മേൽപ്പാലം : അറ്റകുറ്റപ്പണി ചെയ്യുന്നത് സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികൾ;കൂടുതൽ തൊഴിലാളികളെ കൊണ്ട് വേഗത വരില്ല: കെഎസ്ടിപി.

പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി, താവം റെയിൽവെ മേൽപ്പാലങ്ങളുടെ അറ്റകുറ്റപണികൾ സൂക്ഷ്മതയോടെ, വളരെ സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളെ കൊണ്ട് മാത്രമേ ചെയ്യാൻ കഴിയൂ എന്നും കൂടുതൽ തൊഴിലാളികളെ ഉൾപ്പെടുത്തിയതുകൊണ്ട് പ്രവൃത്തിക്ക് ഒരുവിധത്തിലും വേഗത വരുത്താൻ കഴിയില്ലെന്നും കെഎസ്ടിപി കണ്ണൂർ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ…

അതിഥി തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം.

തിരുവനനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ  എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനം. എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്‍റെ കീഴിലെ ഇവാല്വേഷന്‍ വിഭാഗത്തിന്‍റെ പഠനം പറയുന്നത്. 2030 ഓടെ കേരളത്തിലെ അതിഥി തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും.…

കണ്ണൂരിൽ ഗുണ്ടാ ലിസ്റ്റിൽ എട്ടുപേർ.

കണ്ണൂർ: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്താൻ എട്ടുപേരുടെ പേരുകൾ നല്കി പൊലീസ്. ക്വട്ടേഷൻ, കൂലിത്തല്ല് എന്നിവയിൽ സജീവമായതും സ്ഥിരം അക്രമക്കേസുകളിൽ പ്രതികളായവരുടെയും പേരുകളാണ് ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കെതിരെ കാപ്പ ചുമത്തും. ജില്ല വിട്ട് പുറത്ത് പോകാൻ ഇവർക്ക് ഇനി പൊലീസിന്റെ അനുവാദം…

സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ അന്തരിച്ചു.

കോഴിക്കോട്: സംഗീത സംവിധായതന്‍ കൈതപ്രം വിശ്വനാഥന്‍(58) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ സഹോദരനാണ്. കണ്ണകി, തിളക്കം, ദൈവനാമത്തില്‍, ഉള്ളം, ഏകാന്തം, മധ്യവേനല്‍, നീലാംബരി, ഓര്‍മ്മ മാത്രം …

പ്യൂണ്‍ മുതല്‍ തഹസില്‍ദാര്‍ വരെ കൈക്കൂലി കേസില്‍ ഈ വർഷം പിടിയിലായത് 34 ഉദ്യോഗസ്ഥർ.

സംസ്ഥാനത്ത് കൈക്കൂലി  വാങ്ങുന്നതിനിടെ ഈ വ‍ർഷം വിജിലൻസിൻ്റെ  കെണിയിൽ വീണത് 34 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെയാണ് കൂടുതലും കൈക്കൂലിയുമായി പിടിയിലായത്. ഉന്നത ഉദ്യോഗസ്ഥർ മുതൽ പ്യൂണ്‍ വരെയുണ്ട് പിടിയിലായവരിൽ. കൊവിഡ് കാലത്ത് നട്ടം തിരിഞ്ഞു നിന്ന ജനങ്ങളിൽ നിന്നും…

രാത്രികാല നിയന്ത്രണം ഇന്നുമുതൽ; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം.

തിരുവനന്തപുരം:സംസ്ഥാനത്ത് പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം വ്യാഴാഴ്ച നിലവിൽവരും. ജനുവരി രണ്ടുവരെ രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെയാണ് നിയന്ത്രണം. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം. ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉൾപ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ…