നിലമ്പൂർ : ചാലിയാർ പുഴയിൽ കോളേജ് അധ്യാപകൻ മുങ്ങി മരിച്ചു. നിലമ്പൂർ മൈലാടി അമൽ കോളേജിലെ കായികാധ്യാപകനും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് നജീബ് (38) ആണ് മരിച്ചത്. പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി കടവിൽ കുളിക്കുന്നതിടെ ഒഴുക്കിൽ പെടുകയായിരുന്നു.
പിതാവും ഭാര്യ സഹോദരിയുടെ ഭർത്താവും നജീബിനൊപ്പം ഒഴുക്കിൽപ്പെട്ടു. ഇവരെ പുഴയിൽ മീൻ പിടിക്കുകയായിരുന്നവർ രക്ഷപ്പെടുത്തി. നജീബിന്റെ മൃതദേഹം ഒരു മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.