• Tue. Sep 17th, 2024
Top Tags

എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20ന്. ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കും.

Bydesk

May 15, 2023

കേരളത്തിൽ എസ്എസ്എൽസി – ഹയർസെക്കൻഡറി പരീക്ഷാഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20നും ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂൺ 1ന് തന്നെ വിദ്യാലയങ്ങൾ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അധ്യയന വർഷത്തിൽ 47 ലക്ഷം വിദ്യാർത്ഥികളെ പ്രതീക്ഷിക്കുന്നു. മെയ് 27 ന് മുൻപ് സ്കൂൾ തുറക്കുന്നതുമായി ഉള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം എന്ന് നിർദേശം നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *