• Tue. Sep 17th, 2024
Top Tags

സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും.

Bydesk

May 16, 2023

കൊട്ടാരക്കര ജനറല്‍ ആശുപത്രിയില്‍ ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനു വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും. പ്രതിക്കുവേണ്ടി അഡ്വ. ആളൂര്‍ വക്കാലത്ത് ഒപ്പിട്ടു. സന്ദീപിനെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ വേളയില്‍ വലിയ പ്രതിഷേധമുണ്ടായി. കോടതിക്കു പുറത്ത് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തിരിച്ചറിയല്‍ പരേഡ് നടത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *