• Tue. Sep 17th, 2024
Top Tags

വ്യവസായിയെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

Bydesk

May 17, 2023

കണ്ണൂർ നഗരത്തിലെ വ്യവസായിയും ബിൽഡറുമായ ഉമ്മർക്കുട്ടിയെ 06.05.23 രാത്രി 8.00 മണിയോടെ മെട്രോ ബിൽഡിങ്ങിന്റെ ഓഫീസിൽ കയറി മുളകുപൊടി കണ്ണിലെറിഞ്ഞ് ഫോൺ കവർന്ന കേസിലെ 3 പ്രതികളെയും കണ്ണൂർ ടൗൺ പോലീസ് പിടികൂടി. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂർ സ്വദേശികളായ നൗഫൽ ( 39 ), ഷിഹാബ് (37) എനിവരാണ് പിടിയിലായത്. ഉമ്മർക്കൂട്ടിയുടെ ഫോൺ മോഷ്ടിച്ച് അതിലെ പേർസണൽ വിഡിയോസ് കൈക്കലാക്കി ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോൺ തട്ടിയെടുക്കാൻ പദ്ധതി ആവിഷകരിച്ചത് ഹാരിസാണ്. ഹാരിസിന്റെ സുഹൃത്തക്കളായ നൗഫൽ , ഷിഹാബ് എന്നിവരെ ഉൾപ്പെടുത്തി ഫോൺ തട്ടിയെടുക്കാൻ പല തവണ ശ്രമിച്ചു. ബിനു മോഹൻ പി എ. എസ്ഐമാരായ അരുൺ നാരായൺ , നസീബ് ASI അജയൻ ,രഞ്ജിത്ത് , നാസർ , ഷൈജു ,രാജേഷ് , റമീസ് , പ്രമോദ് , ഷിജി , ബാബുമണി എന്നിവരും ടീമിലുണ്ടായിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *