• Tue. Sep 17th, 2024
Top Tags

താളിക്കാവിലെ ഇൻഡോർ പ്ലാന്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതി പിടിയിൽ

Bydesk

May 20, 2023

കണ്ണൂർ താളികാവിലെ ഇൻഡോർ പ്ലാന്റ് വ്യാപാര സ്ഥാപനത്തിൽ മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. സ്ഥാപനത്തിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന ഉടമസ്ഥന്റെ 17000 രൂപ അടങ്ങിയ പേഴ്സും സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ എന്നീ ബാങ്കുകളുടെ ATM കാർഡുകൾ എന്നിവയാണ് മോഷണം പോയത്. സൗത്ത് ഇന്ത്യൻ ബാങ്ക്, എസ് ബി ഐ ബാങ്ക് എന്നിവയുടെ ATM കാർഡ് ഉപയോഗിച്ച് ഇയാൾ പലതവണകളായി 29000 രൂപയോളം പിൻവലിക്കുകയും ചെയ്തിരുന്നു. തിരുവല്ല ഉമയാട്ടുകര സ്വദേശി കിരൺ ഷാജി ,വയസ്സ് 22,വളയം കണ്ടത്തിൽ ഹൗസ്, എന്നയാളെയാണ് തിരുവല്ലയിൽ വച്ച് പിടിക്കൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *