• Tue. Sep 17th, 2024
Top Tags

ഇന്ന് സ്കൂള്‍ തുറന്നു: എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കുന്നതില്‍ പ്രശ്നം – വിദ്യാഭ്യാസ മന്ത്രി

Bydesk

Jun 1, 2023

വിദ്യാലയങ്ങളില്‍ എല്ലാ ശനിയാഴ്ചയും പ്രവർത്തിദിനമാക്കുന്നതില്‍ പ്രശ്നമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 202 പ്രവർത്തിദിനമെന്നത് വര്‍ധിപ്പിക്കുമെന്നും സ്കൂളുകളില്‍ ലഹരിക്കെതിരായ ക്യാമ്പെയിൻ ശക്തമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മൂന്നുലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാംക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങ് എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേസമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തിലാവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *