• Tue. Sep 17th, 2024
Top Tags

തായംപൊയിൽ എ എൽ പി സ്കൂൾ പ്രവേശനോത്സവം നടന്നു

Bydesk

Jun 2, 2023

തായംപൊയിൽ എ എൽ പി സ്കൂൾ പ്രവേശനോത്സവം നടന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം. ഭരതൻ അധ്യക്ഷത വഹിച്ചു. പി എം പോഷൺ പദ്ധതി പ്രകാരം അനുവദിച്ച ഭക്ഷണശാലയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

നവാഗതർക്കുള്ള സമ്മാന കിറ്റുകൾ മാനേജർ കൃഷ്ണദാസൻ മാസ്റ്റർ വിതരണം ചെയ്തു. കടൂർ ജെസിടി സ്പോർട് ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് കെ. വി. ഗീത , കെ. പി. അബ്ദുൾ നാസർ, എം.വി.സുമേഷ്, ജിജി, സൈനുദ്ധീൻ, കെ .ബിജേഷ് എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *