• Fri. Oct 18th, 2024
Top Tags

Month: June 2024

  • Home
  • ഓറഞ്ച് അലർട്ട്: ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്.

ഓറഞ്ച് അലർട്ട്: ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴ; കണ്ണൂർ ഉൾപ്പെടെ 3 ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാൽ ഇന്നും നാളെയും വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്…

പരിധിയില്‍ കൂടുതല്‍ സിം കാര്‍ഡ് കയ്യിലുണ്ടോ?.. ഇനിമുതല്‍ 2 ലക്ഷം രൂപവരെ പിഴ 

ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ നിങ്ങളുടെ കൈവശമുണ്ടോ?.. എങ്കില്‍ പണി കിട്ടും. എണ്ണത്തിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ഈമാസം 26 മുതല്‍ 50,000 മുതല്‍ 2 ലക്ഷം രൂപ പിഴ ലഭിച്ചേക്കാം. ഇവ ഉള്‍പ്പടെയുള്ള ടെലികോം നിയമങ്ങള്‍ 26ന് പ്രാബല്യത്തില്‍വരുമെന്ന് കേന്ദ്രസര്‍ക്കാര്‍…

സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും

തിരുവനന്തപുരം സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്.കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരിന്നു.ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം.…

സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ പച്ചക്കറി വിലവര്‍ധന പരിശോധിക്കുമെന്ന് മന്ത്രി പി പ്രസാദ്. വിപണിയില്‍ മനഃപൂര്‍വം വിലക്കയറ്റം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് പുറത്ത് വില കൂടി നില്‍ക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വില്‍പന നടത്താന്‍…

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതുസംബന്ധിച്ച നോട്ടീസ് വാഹനമുടമകൾക്ക് നൽകി. അഭ്യാസ പ്രകടനങ്ങൾക്കുപയോഗിച്ച വാഹനങ്ങളും മോട്ടോ‍ർ വാഹന…

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: കണ്ണൂർ, കാസറഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം

തിരുവനന്തപുരം: കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ 24-06-2024 ന് രാവിലെ 05.30 മുതൽ രാത്രി 11.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തും, തമിഴ്‌നാട്…

പ്ലസ് വൺ പ്രവേശന പ്രതിസന്ധി: 25ന് വിദ്യാർത്ഥി സംഘടനകളുമായി ചർച്ച

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് മന്ത്രി വി. ശിവൻകുട്ടി സംഘടനകളുമായി ചർച്ച നടത്തും. ജൂൺ 25ന് ഉച്ചയ്ക്ക് 2ന് സെക്രട്ടറിയേറ്റ് അനക്സ്-2 ലാണ് ചർച്ച. മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ പ്രതിഷേധവുമായി മാർച്ചുമായി…

തൃശൂരില്‍ അമ്മയെ മകന്‍ കുത്തിക്കൊന്നു; കുടുംബവഴക്കെന്ന് സൂചന

തൃശ്ശൂര്‍: മാളയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മാള വടമ സ്വദേശി വലിയകത്ത് ഷൈലജ(52)യാണ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. ഞായറാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം നടന്നത്. ഹാദില്‍ ഷൈലജയെ കഴുത്തില്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ…

വയനാട് നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെക്കും; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി

വയനാട് കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെക്കും. കടുവയെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിറക്കി. നാല് പശുക്കളെ കടുവ ആക്രമിച്ച് കൊന്നിരുന്നു. വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം.…

ഒ. ആര്‍ കേളു ഇന്ന് മന്ത്രിയായിസത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം:പട്ടികജാതി പട്ടിക വര്‍ഗക്ഷേമ വകുപ്പ്മന്ത്രിയായി ഒ.ആര്‍കേളു ഇന്ന് സത്യപ്രതിജ്ഞചെയ്ത്അധികാരമേല്‍ക്കും. രാജ്ഭവനില്‍ വൈകീട്ട് നാലുമണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു മന്ത്രിയാകുന്നത്. വയനാട്ടിലെ മാനന്തവാടിയില്‍നിന്നുള്ളഎംഎല്‍എയാണ്കേളു.വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയാണ്. ആദിവാസിവിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയാകുന്ന സിപിഎം…