• Fri. Sep 20th, 2024
Top Tags

Month: August 2024

  • Home
  • ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ കേസ്; മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം കണ്ടെത്തി. ഒന്നാം പ്രതിയുമായി തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയാണ് നാല് ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ച്…

നന്നായി പഠിച്ചേ പറ്റൂ; മിനിമം മാർക്ക്‌ വിജ്ഞാപനം

സംസ്ഥാന സിലബസിൽ സ്‌കൂൾ പരീക്ഷകളിൽ മിനിമം മാർക്ക്‌ നിർബന്ധമാക്കി. എട്ട്‌, ഒമ്പത്‌ ക്ലാസ്സുകളിൽ ഓൾ പാസ്സ്‌ ഉണ്ടാകില്ലെന്ന്‌ പൊതു വിദ്യാഭ്യാസ വകുപ്പ്‌ വിജ്ഞാപനം. വിജയിക്കാൻ 30 ശതമാനം മാർക്ക്‌ വേണം. പത്താം ക്ലാസ്സിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക്‌ ലഭിച്ചങ്കിലേ…

വീണ്ടും തീവ്രമഴ സാധ്യത; മലയോരത്ത് മഴ കനക്കും

കേരളത്തിൽ വീണ്ടും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. മലയോര പ്രദേശങ്ങളിലാവും മഴ കൂടുതൽ ശക്തമാകുക. കർണാടകത്തിന്റെ തെക്ക് മുതൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ പാത്തിയും ഉത്തർപ്രദേശിന് മുകളിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്കും തമിഴ്‌നാടിനും മുകളിൽ…

നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അഞ്ച് ജില്ലകളിൽ യെല്ലോ…

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ നിന്നും കാല്‍ തെന്നി വീണു; മലപ്പുറത്ത് കണ്ടക്ടർക്ക് ദാരുണാന്ത്യം

മലപ്പുറം കോട്ടയ്ക്കലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും വീണ് കണ്ടക്ടർക്ക് ദാരുണാന്ത്യം. കുളത്തൂർ ഓണപ്പുട സ്വദേശി മൻസൂർ ആണ് മരിച്ചത്. തൃശ്ശൂർ – കോഴിക്കോട് ദേശീയപാതയില്‍ ചങ്കുവെട്ടിയ്ക്ക് സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. നിർത്താനൊരുങ്ങിയ ബസില്‍ നിന്നും ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടറായ…

ഒപ്പമുണ്ട്, പണം തടസമാകില്ല; നാശനഷ്ടങ്ങളുടെ വിശദമായ കണക്ക് സമർപ്പിക്കാൻ കേരളത്തിന് പ്രധാനമന്ത്രിയുടെ നിര്‍ദേശം

വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം…

റബർ വില സർവകാല റെക്കോർഡിൽ; 250 രൂപ കടന്നു

റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില…

കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുണ്ടെന്ന്  കാലാവസ്ഥാ കേന്ദ്രം

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്ത് 13 മുതൽ ശക്തമായ മഴയ്ക്ക്…

പ്രധാനമന്ത്രി ദുരന്തഭൂമിയിൽ: ഹെലികോപ്ടറിൽ ആകാശ നിരീക്ഷണം; റോഡ് മാര്‍ഗം ചൂരൽമലയിലേക്ക്

വയനാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കല്‍പ്പറ്റയിൽ നിന്ന് റോഡ് മാര്‍ഗം ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ കണ്ണൂരിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്ടറിൽ ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല, പുഞ്ചിരിമട്ടം മേഖലയില്‍ ആകാശ നിരീക്ഷണം നടത്തി. ഇതിനുശേഷമാണ് കല്‍പറ്റയിൽ നിന്നും…

കണ്ണൂർ സെൻട്രൽ ജയിലിൽ സഹതടവുകാരനെ തലയ്ക്കടിച്ചു കൊന്ന കേസ്; പ്രതി അറസ്റ്റിൽ

കണ്ണൂർ: സെൻട്രൽ ജയിലിൽ സഹതടവുകാരനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി വേലായുധ(65)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട കരുണാകരൻ സ്ഥിരമായി നടക്കാനുപയോഗിക്കുന്ന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം. ഇരുവരും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് വാക്കേറ്റത്തിലെക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്.…