ഉളിക്കൽ:
മണിക്കടവിൽ രാജവെമ്പാലയെ കണ്ടെത്തി. പാമ്പുകളിൽ ഏറ്റവും അധികം അപകടകാരിയായ രാജവെമ്പാലയെയാണ് നാട്ടുകാർ കണ്ടെത്. മാട്ടറ – മണിക്കടവ് മേഖലകളെ ബന്ധിപ്പിക്കുന്ന ശാന്തിനഗർ റോഡിലെ കമ്പിപ്പാലത്തിന് സമീപമാണ് പാമ്പിനെ കണ്ടത്. പാലത്തിനോട് ചേർന്നുള്ള കശുമാവിൻ്റെ ശിഖിരത്തിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് പാമ്പിനെ പ്രദേശവാസികൾ കാണുന്നത്. രണ്ട് മീറ്ററിലധികം നീളമുള്ള പാമ്പ് സന്ധ്യയോടെ മരത്തിനു താഴെയുള്ള പുഴയിലേക്ക് ഇറങ്ങിപ്പോയി. വൈകുന്നേരം പാമ്പിനെ കണ്ടതു മുതൽ നാട്ടുകാർ നിരീക്ഷിച്ചു വരികയായിരുന്നു. സന്ധ്യയോടെ തളിപ്പറമ്പിൽ നിന്നും പാമ്പിനെ പിടികൂടാനുള്ള സ്ഥലം സ്ഥലത്തെത്തിയിരുന്നെങ്കിലും പിടിക്കാനായില്ല. പ്രദേശത്ത് രാജവെമ്പാലയുടെ സാന്നിദ്ധ്യം കണ്ടെത്തിയതോടെ നാട്ടുകാർ ഏറെ ഭീതിയിലാണ്.