• Tue. Sep 17th, 2024
Top Tags

അപകടം

  • Home
  • ​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍

​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍​ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു; വെടിനിർത്താൻ ആവശ്യപ്പെടില്ലെന്ന് അമേരിക്ക, പിന്തുണച്ച് മക്രോണ്‍

ടെൽഅവീവ്: 18 ദിവസമായി ഗാസയിൽ തുടരുന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5100 കടന്നു. 2009 കുട്ടികളും1044 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ​ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലും വെടിനിർത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെടില്ലെന്ന് അമേരിക്ക വ്യക്തമാക്കി. അതേസമയം, ഹമാസ് ഇന്നലെ മോചിപ്പിച്ച…

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; കൃഷിയിടം ഒലിച്ചു പോയി

ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.

കനത്ത മഴയിൽ വീട് പൂർണമായി തകർന്ന് വീണു

പത്തനംതിട്ടയിൽ മഴയിൽ വീട് പൂർണമായി തകർന്നു. ആറന്മുള കോട്ടയിൽ ആണ് സംഭവം. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. വീടിനുള്ളിലുണ്ടായിരുന്ന താമസക്കാരിയായ അജിതകുമാരിക്ക് (56) തലയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ അജിതകുമാരി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

തളിപ്പറമ്പിൽ സൈക്കിൾ യാത്രികനായ വിദ്യാർത്ഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു

തളിപ്പറമ്പ് കപ്പാലത്ത് സൈക്കിൾ യാത്രികനായ വിദ്യാർഥിയെ ബസ് ഇടിച്ചുതെറിപ്പിച്ചു. തളിപ്പറമ്പ് വട്ടപ്പാറ സ്വദേശി ബിലാലിനാണ് പരുക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രകോപിതരായ നാട്ടുകാർ ബസ് അടിച്ച് തകർത്തു. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന അവേ മരിയ ബസാണ് അപകടമുണ്ടാക്കിയത്.

കോറമംഗല ഫോറം മാളിന് സമീപം വൻ തീപിടിത്തം

ബെംഗളൂരു: കോറമംഗലയ്ക്ക് സമീപം ഫോറം മാളിൻ എതിർവശം മൂഡ്പൈപ്പ് കഫേയിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന കഫേയിലാണ് തീ പിടിത്തം ഉണ്ടായത്. അപകടത്തിൽ എത്ര പേർക്ക് ഉണ്ട് എന്നത് വ്യക്തമല്ല. കഫേയിൽ തീപിടിത്തമുണ്ടായത് എന്തുകൊണ്ടാണെന്ന് അന്വേഷണം നടക്കുന്നു.…

ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു.

മലപ്പുറം വളാഞ്ചേരിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ സഹോദരന്മാർ മരിച്ചു. പെരിന്തൽമണ്ണ റോഡിൽ കുളമംഗലം കോതേതോട് പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 4.30നായിരുന്നു അപകടം. പൂക്കാട്ടിരി ഭാഗത്തു നിന്നും വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.…

ഒഡീഷയിലെ ട്രെയിൻ ദുരന്തം: മരണം 233 കടന്നു, 900 ലേറെ പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ മലയാളികളും.

രാജ്യത്തെ നടുക്കിയ ഒഡീഷ – ട്രെയിന്‍ ദുരന്തത്തിൽ  അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 233 ആയി. മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍പ്പെട്ടത്. 900ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ്…

ഒഡീഷയിൽ ട്രെയിനപകടം മരണസംഖ്യ 90 കടന്നു

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 90 പേര്‍ മരിച്ചതായാണ് വിവരം. 179-ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊല്‍ക്കത്ത, ഷാലിമാറില്‍ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടല്‍ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോര്‍ ജില്ലയിലെ…

എലത്തൂരില്‍ ആക്രമണം നടന്ന ട്രെയിനിന് കണ്ണൂരിൽ വച്ച് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. ഒരു ബോഗി കത്തി നശിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇന്നലെ (ബുധൻ) രാത്രി പതിനൊന്നു മണിയോടെ എത്തിയ ട്രെയിൻ എട്ടാമത്തെ യാർഡിൽ നിർത്തിയിട്ടതായിരുന്നു. കഴിഞ്ഞ ഏപ്രിൽ രണ്ടിന് എലത്തൂരില്‍…

ആരെയും ആകർഷിക്കുന്ന ജലതുരുത്ത്, പക്ഷേ അപകടകാരി ; 21 ജീവനെടുത്ത പതങ്കയം, ഒടുവിലായി അമൽ

ആരെയും ആകർഷിക്കുന്ന ജലതുരുത്താണ് കോടഞ്ചേരി നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടം. തെളിമയാർന്ന വെള്ളം കാണുന്ന ആരെയും ഇറങ്ങാൻ പ്രേരിപ്പിക്കുന്നതാണ്. എന്നാൽ അപകടവും നിമിഷനേരംകൊണ്ട് ഉണ്ടാകാറുണ്ട്. ഈ ജലതുരുത്തിൽ. ഏത് സമയവും അപ്രതീക്ഷിതമായി വെള്ളം ഉയരുന്നതാണ് പതങ്കയത്തെ അപകട സാധ്യത വർധിപ്പിക്കുന്നത്. പാറക്കെട്ടുകളിലെ വഴുവഴുപ്പും…