• Tue. Sep 17th, 2024
Top Tags

കണ്ണൂർ

  • Home
  • ബ്ലോക്കിൽ കുരുങ്ങി ഇരിട്ടി പുതിയ പാലം

ബ്ലോക്കിൽ കുരുങ്ങി ഇരിട്ടി പുതിയ പാലം

ഇരിട്ടി: രണ്ടാഴ്ചയിൽ അധികമായി ഇരിട്ടി പുതിയ പാലത്തിലെ ട്രാഫിക് ബ്ലോക്കിന് പരിഹാരമില്ല. ഇരിട്ടി പുതിയ പാലത്തിലെ സിഗ്നൽ സംവിധാനത്തിലെ ഇരിട്ടി ഭാഗത്തുനിന്നുമുള്ള സമയക്കു റവാണ് ട്രാഫിക് ബ്ലോക്കിന് ഒരു കാരണം. മറ്റ് രണ്ട് ഭാഗങ്ങളിൽ നിന്നുമുള്ള വാഹനങ്ങളുടെ എ ണ്ണം കണക്കാക്കുമ്പോൾ…

മലയോര ഹൈവേയിൽ അപകടങ്ങൾ പെരുകുന്നു

ഒടുവള്ളി: മലയോരമേഖലയിലെ റോഡുകളിൽ അപകടങ്ങൾ പതിവാകുന്നു. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒടുവള്ളിയിൽ കാർ വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. വൈദ്യുത തൂൺ തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇന്നലെ വൈകുന്നേരം തേർത്തല്ലി പനംകുറ്റിയിലും സമാനമായ അപകടമുണ്ടായി. കുടിയാന്മലയിൽ…

കാവുമ്പായി രക്തസാക്ഷിത്വ ദിനാചരണം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

ശ്രീകണ്ഠപുരം : കാവുമ്പായി രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികാചരണം ശനിയാഴ്‌ച നടക്കും. രാവിലെ ആറിന് കാവുമ്പായി സമരക്കുന്നിൽ സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം.സി. രാഘവൻ പതാക ഉയർത്തും. വൈകീട്ട് നാലിന് കൂട്ടംമുഖം കേന്ദ്രീകരിച്ച് റെഡ് വൊളന്റിയർ മാർച്ചും ബഹുജനപ്രകടനവും നടക്കും. അഞ്ചിന്…

മുഖംമിനുക്കി കണ്ണൂർ ജവഹര്‍ സ്റ്റേഡിയം മൈതാനം; നവീകരണം പൂര്‍ത്തിയായി

നവീകരിച്ച കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന്റെ മൈതാനം നാടിന് സമർപ്പിച്ചു. പുല്ല് വച്ച് പിടിപ്പിച്ചാണ് കായിക പ്രേമികളുടെ ഏറെ നാളത്തെ ആവശ്യം കണ്ണൂർ കോർപറേഷൻ നടപ്പിലാക്കിയത്. യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു സ്റ്റേഡിയം നവീകരണം. ഒരു കോടിയോളം രൂപ കോർപറേഷൻ ഫണ്ട് ഉപയോഗിച്ചാണ് മൈതാനം കായിക…

എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന്

എടൂര്‍: സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് 83 -84 വര്‍ഷത്തില്‍ എസ്എസ്എല്‍സി പൂര്‍ത്തിയാക്കിയ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 30 ന് ശനിയാഴ്ച്ച എടൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. ചടങ്ങില്‍ അധ്യാപകരെ ആദരിക്കലും,കുടുംബ സംഗമവും…

കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യയുടെ അധിക സര്‍വീസ്; പുതിയ സര്‍വീസ് വ്യാഴാഴ്ചകളില്‍

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അധിക സര്‍വീസ് ഇന്നു മുതല്‍ തുടങ്ങും. പുലര്‍ച്ചെ 1.05-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 2.05-ന് ബെംഗളൂരുവിലെത്തും. തിരികെയുള്ള സര്‍വീസ് ഉച്ചയ്ക്ക് 3.30-ന് പുറപ്പെട്ട് 4.30-ന് കണ്ണൂരിലെത്തും. വ്യാഴാഴ്ചകളില്‍ മാത്രമാണ് സര്‍വീസ്. എയര്‍ ഇന്ത്യ…

ചെറുപുഴ റെഗുലേറ്റർ – കം – ബ്രിജ്; മണൽ നീക്കം ചെയ്യാനും ഡാമിന് ഷട്ടറുകൾ സ്ഥാപിക്കാനും നടപടി

ചെറുപുഴ: ജലസേചനവകുപ്പ് തേജസ്വിനിപ്പുഴയുടെ ചെറുപുഴ ഭാഗത്തു നിർമിച്ച റെഗുലേറ്റർ-കം- ബ്രിജിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനും ഡാമിനു ഫൈബർ ഷട്ടറുകൾ സ്ഥാപിക്കാനും നടപടിയായി. ഇതിന്റെ ഭാഗമായുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചു. ചെറുപുഴ തവളക്കുണ്ടിലെ തെക്കിലെമഠത്തിൽ സുരേഷ്കുമാർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ…

ഇറച്ചിക്കോഴി വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ഇറച്ചിക്കോഴി വളര്‍ത്തല്‍ വിഷയത്തില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ജനുവരി ആറിനകം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473.

ജല്‍ ജീവന്‍ മിഷന്‍: ജില്ലയില്‍ 1.5 ലക്ഷം വീടുകളില്‍ കുടിവെള്ളമെത്തി

കണ്ണൂർ : ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ജില്ലയില്‍ 41 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചതില്‍ 1,54,611 വീടുകളില്‍ കുടിവെള്ളമെത്തി. ജല്‍ ജീവന്‍ മിഷന്‍…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാമത് സ്ഥാപക ദിനാഘോഷം

ഇരിട്ടി:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പതാക ഉയര്‍ത്തി .അഡ്വ:സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി കെ…