ഇരിട്ടിയിൽ വഴിയിടം ടേക്ക് എ ബ്രേക്ക് കേന്ദ്രം തുറന്നു
ഇരിട്ടി : നഗരസഭ, സംസ്ഥാന ശുചിത്വമിഷൻ എന്നിവയുടെ സംയുക്ത പദ്ധതിയായി നിർമ്മിച്ച വഴിയിടം ടെയ്ക് എ ബ്രേക്ക് കേന്ദ്രം തലശ്ശേരി-വളവു പാറ ഇൻ്റർസ്റ്റേറ്റ് ഹൈവേയിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി പയഞ്ചേരി മുക്കിനടുത്താണ് കേന്ദ്രം. നഗരസഭാ ചെയർമാൻ കെ ശ്രീലത ഉദ്ഘാടനം ചെയ്തു…
മലിന ജലം ഓവുചാൽ വഴി പഴശ്ശി സംഭരണിയിലേക്ക്; ഇരിട്ടി പാലത്തിനു സമീപത്തെ 2 തട്ടുകടകൾ അടപ്പിച്ചു
ഇരിട്ടി ∙ പാലത്തിനു സമീപം ശുചിത്വ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 2 തട്ടുകടകൾ പായം പഞ്ചായത്ത് – ആരോഗ്യ വകുപ്പ് അധികൃതർ ചേർന്നു പൂട്ടിച്ചു. തളിപ്പറമ്പ് റോഡരികിൽ മരാമത്ത് സ്ഥലത്ത് പന്തൽ കെട്ടി ആയിരുന്നു തട്ടുകടകളുടെ പ്രവർത്തനം. ഇവിടെ നിന്നു മലിന…
240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ആറളം ഫാമിലെ കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ഇരിട്ടി: ആറളം കാർഷിക ഫാമിലെ നിലവിൽ 240 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കായ താൽക്കാലിക വേതനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികളാണ് സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയത് ആവശ്യം പരിഗണിച്ചില്ലങ്കിൽ അനിശ്ചിത കാല സമരം നടത്താനാണ് ആലോചന. മുമ്പ് കേന്ദ്ര ഫാമിംഗ് കോർപ്പറേഷൻ 240 തൊഴിൽ ദിനം…
കൊട്ടിയൂരിൽ നെല്ലിയോടി മേഖലയില്‍ കടുവയുടെ കാല്‍പ്പാടുകൾ കണ്ടെത്തി
കൊട്ടിയൂര്‍: നെല്ലിയോടി മേഖലയില്‍ കടുവയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയതോടെ പ്രദേശവാസികള്‍ ഭീതിയില്‍. അഞ്ചു ദിവസത്തോളമായി പ്രദേശത്ത് വിവിധ ഇടങ്ങളിലായി കടുവയുടെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ട്. നെല്ലിയോടി സ്വദേശി തെങ്ങുമ്ബള്ളി വില്‍സണ്‍, കരോട്ട് ദാസന് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. വനംവകുപ്പ് സ്ഥലത്തെത്തി…
കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
ഇരിട്ടി: ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു കോടി രൂപ പ്ലാൻ ഫണ്ടുപയോഗിച്ച് നിർമ്മിച്ച രണ്ട് നില ലാബറട്ടറി കെട്ടിടം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസമേഖല കുതിക്കുകയാണെന്നും രാജ്യത്ത് ഡിജിറ്റൽ വിദ്യാഭ്യാസ…
പഴശ്ശി ഡാമിന്റെ ഷട്ടർ തുറന്നു
മട്ടന്നൂര്‍: പഴശി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് നാല് ഷട്ടറുകള്‍ ഭാഗികമായി തുറന്നത്. ആദ്യം രണ്ടു ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റാണ് തുറന്നത്. ഡാമില്‍ വെള്ളം കുറയാതെ വന്നതോടെ ഉച്ചയ്ക്ക് ഒന്നരയോടെ രണ്ടു ഷട്ടറുകളുംകൂടി…
മഴക്കാല രോഗങ്ങളും പകർച്ചപ്പനികളും; സെമിനാർ നടത്തി.
പയ്യാവൂർ: ടി എസ് എസ് ചെമ്പേരി മേഖലയുടെയും, ചെമ്പേരി യൂണിറ്റിന്റെയും നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും, പകർച്ചപ്പനികളും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ അതിരൂപത ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡണ്ട് ജോഷി കുന്നത്ത് അധ്യക്ഷത വഹിച്ചു. ഏരുവേശി…
ഇടിമിന്നലും ചുഴലിക്കാറ്റും – പായം , അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ തകർന്നു ലക്ഷങ്ങളുടെ കാർഷിക വിളകൾ നശിച്ചു
ഇരിട്ടി: തിങ്കളാഴ്ച വൈകുന്നേരം ശക്തമായ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നലിലും ചുഴലിക്കാറ്റിലും പായം, അയ്യൻകുന്ന് പഞ്ചായത്തുകളിൽ എട്ടു വീടുകൾ ഭാഗകമായി തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിച്ചു. മരങ്ങൾ പൊട്ടിവീണും മറ്റും 30 തിലേറെ വൈദ്യുതി പോസ്റ്റുകൾ നശിച്ചു. മേഖലയിലെ വൈദ്യുതി…
പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും;പരിസരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം
മട്ടന്നൂർ: മഴ ശക്തമായി തുടരുന്നതിനാലും,ജലനിരപ്പ് ഉയരുന്നതിനാലും പഴശ്ശി അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (മെയ് 4) ഭാഗികമായി തുറക്കുന്നതാണ്. പരിസരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ചരളിൽ വാഹനപകടം. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല
ചരൾ – വള്ളിത്തോട് റോഡിൽ ചരൾ എത്തുന്നതിനു മുൻപുള്ള പാലത്തിനു സമീപത്തെ വളവിലാണ് അപകടം നടന്നത്.. ടിപ്പർ ലോറിയും ബൊലേറോയും തമ്മിലാണ് കൂട്ടിട്ടിടിച്ചത്.. ഒപ്പം ഉണ്ടായിരുന്ന ഓട്ടോയും അപകടത്തിൽ പെട്ടു.. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് ചെറിയ പരിക്കുകൾ ഉണ്ട്