പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂർ; കോളയാട് പഞ്ചായത്ത് യോഗം.
കോളയാട്: ഒറ്റ തവണ ഡിസ്പോസബിൾ വസ്തു നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ കണ്ണൂർ ജില്ലാ കലക്റ്റർ പ്രഖ്യാപിച്ച “പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ” പരിപാടിയുടെ യോഗം കോളയാട് പഞ്ചായത്തിൽ ചേർന്നു. ആരാധനാലയ മേധാവികൾ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവരുടെ യോഗമാണ്…
ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റ് സമ്മേളനം നടത്തി.
ലെൻസ്ഫെഡ് ഇരിട്ടി യൂണിറ്റ് സമ്മേളനവും ബാലൻ അനുസ്മരണവും സംഘടിപ്പിച്ചു. എഞ്ചിയേഴ്സ് ആൻഡ് സുപ്പർവൈസേഴ്സ് സംഘടനയാണ് ലെൻസ്ഫെഡ്. ഇരിട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ പി പി ഉസ്മാൻ ഉദ്ഘാടനവും ലെൻസ്ഫെഡ് സംസ്ഥാന കമ്മിറ്റി അംഗം ഡേവിഡ് ജോസഫ് അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. ചടങ്ങിൽ…
അയ്യൻകുന്ന് പഞ്ചായത്ത് വനിതാ അംഗങ്ങൾ ഉപവാസ സമരം നടത്തി.
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വനിത ജീവനക്കരിയേയും യുഡിഎഫ് വനിതാ അംഗങ്ങൾക്കെതിരേയും അപകീർത്തി പരമായ പരാമർശം നടത്തിയ ഭരണ സമതിയിലെ സിപിഎം അംഗത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്തിലെ യുഡിഎഫ് വനിതാ അംഗങ്ങൾ അങ്ങാടിക്കടവ് ടൗണിൽ ഏകദിന ഉപവാസ സമരം നടത്തി. സ്ത്രീത്വത്തെ അപമാനിക്കുന്ന…
എ.കെ.ടി.എ. പേരാവൂർ യൂണിറ്റ് സമ്മേളനം.
പേരാവൂർ :- എ.കെ.ടി.എ. പേരാവൂർ യൂണിറ്റ് സമ്മേളനം രാവിലെ 10 മണിക്ക് പേരാവൂർ റോബിൻസ് ഹാളിൽ പ്രസിഡന്റ് കെ.ഗോപാലൻ പതാക ഉയർത്തി. സമ്മേളനം സസ്ഥാന കമ്മറ്റി അംഗം പി.കെ. ഓമന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോപാലൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെകട്ടറി…
കാത്തിരിപ്പിന് വിരാമം; മീത്തലെ പുന്നാട് നിവാസികൾക്ക് ഇനി ടാറിട്ട റോഡിലൂടെ സഞ്ചരിക്കാം.
ഇരിട്ടി: മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുന്നാട്- മീത്തലെ പുന്നാട് റോഡ് മെക്കാഡം ടാറിങ് പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കി. റോഡ് ശോച്യാവസ്ഥയിലും നവീകരണപ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിലും വൻ പ്രതിഷേധം ഉണ്ടായിരുന്നു. പുന്നാട് നിന്നും ഇരിട്ടിയിൽ എത്താതെ മീത്തലെ പുന്നാട് -കാക്കയങ്ങാട് വഴി പേരാവൂരിൽ എത്താനുള്ള…
കോഴികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി.
പേരാവൂര്‍: പാമ്പാളിയില്‍ കോഴികളെ കൂട്ടില്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. വിഷം നല്‍കിയതാണെന്ന് ആരോപിച്ച് വീട്ടമ്മ പേരാവൂര്‍ പോലീസില്‍ പരാതി നല്കി.പേരാവൂര്‍ പാമ്പാടിയിലെ വല്ല്യാനിക്കല് പ്രസീതയുടെ ഉടമസ്ഥതയിലുള്ള ആറു കോഴികളാണ് കൂട്ടില്‍ ചത്തനിലയില്‍ കണ്ടത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കോഴികളെ…
കശുവണ്ടിക്ക് 250 രൂപ തറവില നിശ്ചയിക്കണം.
മട്ടന്നൂർ: കശുവണ്ടിക്ക് കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കണമെന്ന് കർഷക കോൺഗ്രസ് മട്ടന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ബാലൻ പൊറോറ അധ്യക്ഷത വഹിച്ചു. മാവില ബാലൻ നമ്പ്യാർ, വി. സുകുമാരൻ, വി.എൻ. മുകുന്ദൻ, കെ.വി. ജനാർദനൻ, സി. ബാലൻ നമ്പ്യാർ, കെ.വി.…
ഇരിട്ടി ഉളിയിലിൽ നിയന്ത്രണം വിട്ട കാർ ബസിലിടിച്ച് കണ്ടക്ടർ മരിച്ചു.
കണ്ണൂര്‍ :ഇരിട്ടി ഉളിയിലിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്. കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയ്യൻകുന്ന് പഞ്ചായത്ത് അഴിമതിക്കും,കെടുകാര്യസ്ഥതക്കുമെതിരെ എൽഡിഎഫ് പ്രചരണജാഥയും ബഹുജനമാർച്ചും.
അയ്യൻകുന്ന്: കോൺഗ്രസ് ഭരണത്തിലുള്ള അയ്യൻകുന്ന് പഞ്ചായത്തിലെ അഴിമതികൾക്കും ഭരണ ക്രമക്കേടുകൾക്കും എതിരെ എൽഡിഎഫ് അയ്യൻകുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചരണജാഥ മുടിക്കയത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനംചെയ്തു. ജാഥ ലീഡർ കെ ജെ സജീവൻ…
സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി പഴശ്ശി ജലസംഭരണി.
ഇരിട്ടി: സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി കാത്തിരിക്കുകയാണ് പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം എന്ന കൊച്ചു പ്രദേശം. പഴശ്ശി ജലസംഭരണിയുടെ ഭാഗമായ എടക്കാനം റിവർ വ്യൂ പോയന്റിന് രണ്ട് മുഖമുണ്ട്. വേനൽ അടുക്കുമ്പോൾ കുടിവെള്ളത്തിനായി പഴശ്ശി ഷട്ടർ അടച്ചാൽ ഈ മേഖലയിലെ കിലോമീറ്ററുകളോളം പ്രദേശത്ത്…