കാസര്‍ഗോഡ് : കാസര്‍ഗോഡ് ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ആര്‍ടിപിസിആര്‍ പരിശോധ ന റിസള്‍ട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
നിപ ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍ഗോഡ് പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. കുട്ടിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇതേ തുടര്‍ന്ന് പഞ്ചായത്ത് പരിധിയില്‍ കൊവിഡ് വാക്സിനേഷന്‍ നിര്‍ത്തിവച്ചിരുന്നു. കുട്ടിയുടെ മൃതദേഹം നിലവില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കോഴിക്കോട് പതിമൂന്നു വയസുകാരന്‍ നിപ ബാധിച്ച് മരിച്ചത് ഏറെ ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ചാത്തമംഗലത്തായിരുന്നു നിപ മരണം. തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളേയും ആരോഗ്യപ്രവര്‍ത്തകരേയും ഐസൊലേഷന്‍ ചെയ്തിരുന്നു.