കണ്ണൂർ : കെ എസ് ഇ ബി യെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറുക, സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ സ്വകാര്യ വൽക്കരണ കരട് രേഖ തെളിയിക്കുക, ട്രാൻസ്‌ഗ്രിഡ്, കെ ഫോൺ, നിലാവ് തുടങ്ങിയ പദ്ധതികളിലെ അഴിമതി അന്വേഷിക്കുക, സ്റ്റാറ്റ്യുട്ടറി പെൻഷൻ പുനസ്ഥാപിക്കുക, ദീർഘ കാലമായി തടഞ്ഞു വച്ചിരിക്കുന്ന പ്രമോഷനുകൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.
കലക്ട്രേറ്റ് പടിക്കൽ നടന്ന ധർണ്ണയുടെ ഉദ്ഘാടനം കെ വി എം എസ് കണ്ണൂർ ജില്ലാ പ്രഭാരി അനിൽകുമാർ എ പി നിർവഹിച്ചു. അനിൽകുമാർ ടി കെ അധ്യക്ഷത വഹിച്ചു.ബൈജു കെ പി, ബി എം എസ് ജില്ലാ പ്രഭാരി അഡ്വ. സുരേഷ്‌കുമാർ കെ പി,, ഡി രാധാകൃഷ്ണൻ നായർ, ദിനേശ് എം പി തുടങ്ങിയവർ സംബന്ധിച്ചു