മട്ടന്നൂർ: ലോക ഭൗമദിനത്തോടനുബന്ധിച്ച് കേരള എക്സൈസ് – വിമുക്തി മിഷൻ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ സമ്മാനാർഹയായ ചാവശ്ശേരി പറയനാട് സ്വദേശിനി അമൃത സന്തോഷിന് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ.സതീഷ് കുമാർ ഉപഹാരവും സർട്ടിഫിക്കറ്റും നൽകി.ചടങ്ങിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ.ഉത്തമൻ, പി.അബ്ദുൾ ബഷീർ, പി.വി.വത്സൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി. ശ്രീജിത്ത്,ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവർ സംബന്ധിച്ചു.