• Sat. Jul 27th, 2024
Top Tags

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കൂടെ ജനപ്രതിനിധികള്‍ നടത്തുന്ന ഭവന സന്ദര്‍ശനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി.

Bydesk

Sep 25, 2021

കണ്ണൂർ : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനാംഗങ്ങളുടെ കൂടെ ജനപ്രതിനിധികള്‍ നടത്തുന്ന ഭവന സന്ദര്‍ശനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി.
മാലിന്യം ഉറവിടത്തില്‍ തന്നെ തരം തിരിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുക, അജൈവ മാലിന്യശേഖരണ കലണ്ടര്‍ പരിചയപ്പെടുത്തുക, യൂസര്‍ ഫീ കലക്ഷന്‍ വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികള്‍ ഹരിതകര്‍മ്മ സേനാഗംങ്ങളോടൊപ്പം വീടുകള്‍ സന്ദര്‍ശിക്കുന്നത്.

ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ പളളിക്കുള്ളത്തെ വി.പി. വിവേകിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷയായി. ജില്ലാ ശുചിത്വ മിഷന്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ പി എം രാജീവ് പദ്ധതി വിശദീകരിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി.ജിഷ, മറ്റ് ജനപ്രതിനിധികൾ
ഹരിത കര്‍മ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *