ഉരുവച്ചാൽ : സ്വന്തമായി വീടെന്ന സ്വപ്നം സഫലമാക്കാതെ ശിഹാബ് യാത്രയാത്രയായത് ബന്ധുക്കളെയും നാട്ടുകാരെയും ദുഃഖത്തിലാക്കി. ഉരുവച്ചാൽ ടൗണിനടുത്ത റുഖിയ മൻസിലിൽ പരേതനായ മുഹമ്മദിന്റെയും റുഖിയയുടെയും മകനാണ് ശിഹാബ്. നിർമാണത്തിലിരിക്കുന്ന സ്വന്തം വീടിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗത്തു വെള്ളം തളിക്കവെ ഷോക്കേറ്റ് തെറിച്ചു വീണ് തല ചുമരിൽ ഇടിച്ചാണ് മരിച്ചത്.
മസ്ക്കറ്റിലായിരുന്ന ശിഹാബ് ഏതാനും മാസം മുൻപാണ് വീടിന്റെ പണി പൂർത്തിയാക്കാൻ നാട്ടിലെത്തിയത്. 2 ദിവസം മുൻപാണ് ശിഹാബിന്റെ വീടിനു മുന്നിൽ സഹോദരന്റെ ഗൃഹ പ്രവേശനം നടന്നത്. ആ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്. വീടു പണി ഉടനെ പൂർത്തിയാക്കി ഗൃഹപ്രവേശം കഴിഞ്ഞ് അവധി തീരും മുൻപു മസ്കറ്റിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉരുവച്ചാൽ ജുമാ മസ്ജിദിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോൾ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തി.
മസ്ക്കറ്റിലായിരുന്ന ശിഹാബ് ഏതാനും മാസം മുൻപാണ് വീടിന്റെ പണി പൂർത്തിയാക്കാൻ നാട്ടിലെത്തിയത്. 2 ദിവസം മുൻപാണ് ശിഹാബിന്റെ വീടിനു മുന്നിൽ സഹോദരന്റെ ഗൃഹ പ്രവേശനം നടന്നത്. ആ വീട്ടിലാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്. വീടു പണി ഉടനെ പൂർത്തിയാക്കി ഗൃഹപ്രവേശം കഴിഞ്ഞ് അവധി തീരും മുൻപു മസ്ക്കറ്റിലേക്ക് തിരികെ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഉരുവച്ചാൽ ജുമാ മസ്ജിദിൽ മൃതദേഹം പൊതു ദർശനത്തിനു വച്ചപ്പോൾ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാൻ എത്തി.