കണ്ണൂർ : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലയിലെ ഗസറ്റഡ് ജീവനക്കാർക്കായി കലോത്സവം സംഘടിപ്പിച്ചു. കവി ഒ.എം. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ തലത്തിൽ ഓൺലൈനായി നടന്ന മത്സരങ്ങളിലെ വിജയികളാണു ജില്ലാ തലത്തിൽ മത്സരിച്ചത്.
ജില്ലാ പ്രസിഡന്റ് കെ.പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ.അശോകൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ.കെ.രാജീവ്, സർഗം സാംസ്കാരിക വേദി കൺവീനർ സി.എം.സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 61 പോയിന്റ് നേടി കണ്ണൂർ സൗത്ത് ഏരിയ ഓവറോൾ ചാംപ്യൻമാരായി.