• Sat. Jul 27th, 2024
Top Tags

പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത്‌ കുടുംബശ്രീ വനിതകൾ.

Bydesk

Dec 2, 2021

കണ്ണൂർ :  കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിനകത്തെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത്‌ കുടുംബശ്രീ വനിതകൾ. ജില്ലാമിഷൻ നേതൃത്വത്തിൽ എട്ടുപേരാണ്‌ ആദ്യഘട്ടത്തിൽ പാർക്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുക. മെഡിക്കൽ കോളേജും കുടുംബശ്രീ  ജില്ലാ മിഷൻ കോ–-ഓഡിനേറ്ററും തമ്മിലുള്ള വാർഷിക കരാർ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്‌.

കടന്നപ്പള്ളി, ചെറുതാഴം, പരിയാരം പഞ്ചായത്തുകളിൽനിന്ന്‌ തെരഞ്ഞെടുത്ത വനിതകളെമാത്രം  ഉൾപ്പെടുത്തിയ‌  കുടുംബശ്രീ സംരംഭ ഗ്രൂപ്പിനാണ് നടത്തിപ്പ്  ചുമതല. ജില്ലയിൽ ആദ്യമായാണ് പാർക്കിങ് രംഗത്തേക്ക് കുടുംബശ്രീ വനിതകൾ രംഗത്തുവരുന്നത്. നാലുമണിക്കൂർ പാർക്കിങ്ങിന്‌ ഇരുചക്ര വാഹനങ്ങൾക്ക് 5 രൂപ, മൂന്നുചക്ര വാഹനങ്ങൾക്ക് 10 രൂപ, നാലുചക്ര വാഹനങ്ങൾക്ക് 20 രൂപ എന്ന രീതിയിലാണ്‌  ഫീസ് നിശ്ചയിച്ചത്.  ആദ്യ ഒരാഴ്ചത്തെ പ്രവർത്തനം വിലയിരുത്തി ടീം അംഗങ്ങളുടെ എണ്ണം വിപുലപ്പെടുത്താനാണ് ജില്ലാ മിഷൻ ഉദ്ദേശിക്കുന്നതെന്ന്‌ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത്‌ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *