പയ്യാവൂർ : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാർഡ് യു ഡി എഫിൽ നിന്നും എൽ ഡി എഫ് പിടിച്ചെടുത്തു. പത്ത് വർഷങ്ങൾക്ക് ശേഷമാണ് വാർഡ് എൽ ഡി എഫ് തിരിച്ചു പിടിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥി ജോയി ജോൺ 126 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു ഡി എഫ് സ്ഥാനാർഥി ലൂക്കോസ് തൊട്ടിയിലിനെയാണ് പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 862 വോട്ടിൽ എൽഡിഎഫിന് 462 വോട്ടും യുഡിഎഫിന് 336 വോട്ടും ലഭിച്ചു