കണ്ണൂർ സി പി ഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ വെള്ളിയാഴ്‌ച തുടങ്ങും. പാർടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കെ കുഞ്ഞപ്പ–പി വാസുദേവൻ നഗറിൽ (-മാടായി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയം) വെള്ളി രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന എറണാകുളത്തിനൊപ്പം വയനാട്ടിലും 14ന് സമ്മേളനം ആരംഭിക്കും. ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം. ജനുവരി 28 മുതൽ 30വരെ. സംസ്ഥാന സമ്മേളനം മാർച്ച് ഒന്നുമുതൽ നാലുവരെയാണ്. ഏപ്രിലിലാണ് കണ്ണൂരിൽ പാർടി കോൺഗ്രസ്.