പയ്യാവൂർ : പയ്യാവൂർ പഞ്ചായത്താഫീസിലെ യു.ഡി.ക്ലർക്കും കേരളാ പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റും ഇരിക്കൂർ കുളിഞ്ഞ പുതിയാറമ്പത്ത് വീട്ടിൽ കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റ് കെ.ബാലന്റെയും കല്ല്യാണിയുടേയും മകൻ പി.വിനയൻ (37) സംഘടന സ്കോഡ് പ്രവർത്തനത്തിനായി ബുധനാഴ്ച ഉദയഗിരി പഞ്ചായത്തിലേക്ക് പോകുമ്പോൾ കാർത്തികപുരത്ത് വെച്ച് കാറിൽ നിന്ന് ഇറങ്ങവേ ഓട്ടോറിക്ഷ ഇടിച്ച് മരിച്ചു. സഹോദരങ്ങൾ: രാമകൃഷ്ണൻ, ശിവദാസൻ (കെഎസ്ആർടിസി), ജയരാജൻ (ഓട്ടോ), സതീശൻ(പ്രിൻസിപ്പൽ, കക്കാട് ജിഎച്ച്എസ്എസ്), ചന്ദ്രൻ(വിമുക്ത ഭടൻ), ഹേമ, ബിന്ദു (മലപ്പട്ടം ജിഎച്ച്എസ്എസ് അധ്യാപിക), ധന്യ, പ്രവീൺ(മിലിട്ടറി). ഭൗതികശരീരം പോസ്റ്റുമോർട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെ പയ്യാവൂർ പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിനു ശേഷം കുളിഞ്ഞ ശ്മശാനത്തിൽ സംസ്കരിക്കും