കേളകം: ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിന് അതിർത്തിയിലെ ചീങ്കണ്ണി പുഴയിൽ പൂക്കുണ്ട് കയത്തിൽ ആണ് കാട്ടാനയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ മുതൽ കാട്ടാന സ്ഥലത്തുണ്ട്. എന്നാൽ വനപാലകർ സ്ഥലത്തെത്തി യിട്ടില്ല . കാട്ടാനയുടെ വായിലും പിൻഭാഗത്തും പരിക്കേറ്റതായി ദൃക്സാക്ഷികൾ പറയുന്നു.