കഴിഞ്ഞ സര്‍ക്കാരിൽ എംഎം മണി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് സിപിഎം ഘടകകക്ഷിയായ ജെഡിഎസിന് കൈമാറി.കെ കൃഷ്ണൻകുട്ടി ഇത്തവണ വൈദ്യുതി മന്ത്രിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കെ കൃഷ്ണൻകുട്ടി സ്ഥിരീകരിച്ചു.കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും അംഗമായിരുന്നു കെ കൃഷ്ണൻകുട്ടിയ്ക്ക് ജലവിഭവ വകുപ്പിൻ്റെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി ഈ വകുപ്പ് സിപിഎം കേരള കോൺഗ്രസ് എമ്മിന് കൈമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പ് ജെഡിഎസിന് കൈമാറുന്നത്.ജെഡിഎസ് ദേശീയ നേതൃത്വ ഇടപെട്ടായിരുന്നു കെ കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിലേയ്ക്ക് തീരുമാനിച്ചത്. മാത്യൂ ടി തോമസിനും മന്ത്രിസഭയിലേയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും കെ കൃഷ്ണൻകുട്ടിയ്ക്ക് അനുകൂലമായി പാര്‍ട്ടി തീരുമാനമെടുകകുകയായിരുന്നു. നിലവിൽ രണ്ട് എംഎൽഎമാരാണ് പാര്‍ട്ടിയ്ക്ക് കേരളത്തിലുള്ളത്.