• Thu. Sep 19th, 2024
Top Tags

Month: January 2022

  • Home
  • തടയണ നോക്കുകുത്തിയാകുന്നു, തിരിഞ്ഞു നോക്കാതെ അധികൃതർ.

തടയണ നോക്കുകുത്തിയാകുന്നു, തിരിഞ്ഞു നോക്കാതെ അധികൃതർ.

ചെറുപുഴ: വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കാൻ നിർമിച്ച മുളപ്ര തടയണ നോക്കുകുത്തിയാകുന്നു. ചെറുപുഴ പഞ്ചായത്തിലെ 15,16 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കാനും മുളപ്ര, പാറോത്തുംനീർ ഭാഗങ്ങളിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനുമാണ് തടയണ നിർമിച്ചത്. എന്നാൽ തടയണയിലെ ചോർച്ച കാരണം ജലം സംഭരിക്കാൻ സാധിക്കുന്നില്ല. ഇതിനുപുറമെ…

ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയ കീഴടക്കുന്നെന്നു പരാതി.

ചെറുപുഴ ∙ ചൂരപ്പടവ് മലനിരകൾ ക്വാറി മാഫിയ കീഴടക്കുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ 30 ഏക്കറിലേറെ ഭൂമിയാണു ക്വാറി മാഫിയ വാങ്ങി കൂട്ടിയത്. ജനരോഷത്തെത്തുടർന്ന് അടച്ചുപൂട്ടിയ ചൂരപ്പടവ് ക്വാറി ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു…

അര നൂറ്റാണ്ട് മുൻപ് പണിത ഇരിക്കൂർ പാലത്തിന്റെ ഉറപ്പു പരിശോധിക്കാൻ വിദഗ്ധ സംഘം എത്തി.

ഇരിക്കൂർ: അര നൂറ്റാണ്ട് മുൻപ് പണിത ഇരിക്കൂർ പാലത്തിന്റെ ഉറപ്പ് പരിശോധനയ്ക്ക് പിഡബ്ല്യുഡി സംഘം എത്തി. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് ഉറപ്പ് പരിശോധന നടത്തിയത്. ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലത്തിന്റെ മുകളിൽ നിറയെ കുഴികളാണ്.…

വീടിന്റെ മേൽക്കൂര തകർന്നു; സഹായം തേടി വൃദ്ധ ദമ്പതികൾ.

ഉരുവച്ചാൽ : വീട് തകർന്ന് വൃദ്ധ ദമ്പതികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മാലൂർ പഞ്ചായത്തിലെ 11ാം വാർഡിൽ പട്ടാരിയിലാണ് സംഭവം. പട്ടാരി പുറവള്ളൂർ വീട്ടിൽ ചാത്തുക്കുട്ടി (89), രോഹിണി (79) എന്നിവർ താമസിക്കുന്ന വീടാണ് തകർന്നത്. മൂന്നര സെന്റ് സ്ഥലത്ത് മൺതറയിൽ മൺകട്ട…

3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം; പാറയ്ക്കാമലയിൽ പുതുവർഷത്തിൽ പാലം കയറിയ സന്തോഷം.

ഇരിട്ടി∙ അയ്യൻകുന്ന് പാറയ്ക്കാമലയിൽ 3 വർഷം മു‍ൻപ് ഉരുൾ കൊണ്ടുപോയ പാലത്തിനു പകരം പുതിയ പാലം യാഥാർഥ്യമായി. ഒരാളുടെ മരണം കൂടി സംഭവിക്കാൻ ഇടയാക്കിയ കാലതാമസത്തിനു എതിരെ പ്രതിഷേധം ശക്തമായപ്പോൾ പുതിയ കരാർ നൽകിയാണ് പ്രവൃത്തി നടത്തിയത്. ആദ്യം കരാർ എടുത്തയാൾ…

തട്ടിപ്പ് കേസ്‌:
പ്രതി 27 
വർഷത്തിനുശേഷം 
പിടിയിൽ.

ധർമടം: തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയെ 27 വർഷങ്ങൾക്കുശേഷം പൊലീസ് പിടികൂടി. ധർമടം ശ്യാമസദനിൽ കെ കെ നളിനാക്ഷനെയാണ് വ്യാഴാഴ്ച  അറസ്റ്റ് ചെയ്തത്. 1994ൽ കോഴിക്കോട് കൊടുവള്ളി സ്വദേശി ഒ മുഹമ്മദിന്റെ  പരാതിയിലാണ് അറസ്റ്റ്. പ്രതിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്.  നളിനാക്ഷൻ…

കുട്ടികൾക്കുള്ള വാക്‌സിൻ രജിസ്‌ട്രേഷൻ ഇന്നുമുതൽ; രജിസ്ട്രേഷനും ബുക്കിങ്ങും ഇങ്ങനെ…

പതിനഞ്ച് മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകാനുള്ള രജിസ്‌ട്രേഷൻ ശനിയാഴ്ച തുടങ്ങും. ഓൺലൈനായും സ്പോട്ട് രജിസ്‌ട്രേഷൻ വഴിയും വാക്സിൻ നൽകാനാണ് തീരുമാനം. ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമില്ലാത്ത കുട്ടികളുടെ രജിസ്‌ട്രേഷൻ സ്കൂളുകൾ വഴി പൂർത്തിയാക്കും. ഇതിന് വിദ്യാഭ്യാസ…

കടലില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.

കോഴിക്കോട്:   കടലില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു.  11 വയസ് തോന്നിക്കുന്ന കുട്ടിയാണ് മരച്ചത്. മരിച്ചതാരെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന്  പൊലീസ് പറഞ്ഞു. കോഴിക്കോട് ബീച്ചിലാണ് സംഭവം. മൃതദേഹം ബീച്ച് ആശുപത്രിയിലേക്കു മാറ്റി. തിരയില്‍ അകപ്പെട്ട മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.