• Sat. Sep 21st, 2024
Top Tags

Month: September 2021

  • Home
  • യുവാവ് തീ കൊളുത്തി മരിച്ചു.

യുവാവ് തീ കൊളുത്തി മരിച്ചു.

ഇരിട്ടി: യുവാവ് തീ കൊളുത്തി മരിച്ചു. വിളമന ഉദയഗിരിയിലെ പുളിങ്കുന്നേൽ ഹൗസിൽ പി.എസ്.ജിഷ്ണു (27) ആണ് മരിച്ചത് . ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം…

പ്രാപ്പൊയിൽ- വാഴവളപ്പൻകടവ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി.

ചെറുപുഴ : പ്രാപ്പൊയിൽ- വാഴവളപ്പൻകടവ് റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നേരത്തെ റോഡിലൂടെയാണ് മഴവെള്ളം ഒഴുകി പോയിരുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് റോഡിൻ്റെ ഒരു ഭാഗം ടാർ ചെയ്തിരുന്നു. ഇതോടെ മഴവെള്ളം…

140 ഉദ്യോഗാർഥികളുടെ ഭാവി തട്ടിക്കളിച്ച് പിഎസ്‌സി; ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഓഫിസ് ഉപരോധിച്ചു.

കണ്ണൂര്‍: പി.എസ്.സി ഓഫിസിലെ അനാസ്ഥ കാരണം 140 ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെട്ടതിനെതിരേ ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.എസ്.സി ഓഫിസ് ഉപരോധിച്ചു. ഉദ്യോഗസ്ഥരുടെ പിഴവ് കാരണം മരവിപ്പിക്കേണ്ടി വന്ന അഡ്വൈസ് മെമ്മോയില്‍പ്പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം നഷ്ടമായത്. ഒരു ഉദ്യോഗാര്‍ത്ഥിക്ക് ഒരേ…

പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന്; പ്രവേശന നടപടികൾ നാളെ ആരംഭിക്കും.

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. പ്രവേശന നടപടികളില്‍ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ് നിര്‍ദേശം. ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍…

സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് മരണം റിപ്പോർട്ട് ചെയ്തു.

കോഴിക്കോട് : സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം. ഇന്നലെ വൈകിട്ട് 6.15 ഓടെയാണ് അഹമ്മദ്…

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല : മന്ത്രി ജി.ആർ അനിൽ

തിരുവനന്തപുരം : സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം ഭക്ഷ്യകിറ്റ് നൽകിയാൽ പോരെ എന്ന ചോദ്യം പല…

ചീങ്കണ്ണിപ്പുഴയിൽ പരിക്കേറ്റ് ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.

കേളകം : ചീങ്കണ്ണിപ്പുഴയിൽ പരിക്കേറ്റ് ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ആറളം വളയംചാലിലെ വൈൽഡ് ലൈഫിനുള്ളിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ആറളം വൈൽഡ് ലൈഫ് റെയിഞ്ചർ അനിൽ കുമാറും…

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലും മതിലിലും ഇടിച്ചു തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു.

കണ്ണൂർ : നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറിലും മതിലിലും ഇടിച്ചു തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. പയ്യന്നൂർ പെരുമ്പ റഹ്നാസ് ഹൗസിൽ റഷീദ് (60) ആണു മരിച്ചത്. മറിഞ്ഞ കാറിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം 4 പേരെ കണ്ണൂരിലെ വിവിധ സ്വകാര്യ…

18 പദ്ധതികൾക്ക് 3.05 കോടി രൂപ അനുവദിച്ചു.

ഇരിട്ടി: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ 18 പദ്ധതികൾക്കായി 3.05 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ബിനോയി കുര്യൻ അറിയിച്ചു. 12 റോഡുകളുടെ നവീകരണം, 2 കുടിവെള്ള പദ്ധതികൾ, 2 കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റ പണി, 2 സ്‌കൂൾ…

കല്ല്യാട് വില്ലേജിലെ ചെങ്കൽഖനനം നിർത്തിവെക്കാൻ ഉത്തരവുമായി ജില്ലാ കളക്ടർ – ഖനനം പരിശോധിക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡ്.

ഇരിട്ടി : പടിയൂർ പഞ്ചായത്തിലെ കല്ല്യാട് വില്ലേജിൽ നടക്കുന്ന മുഴുവൻ ചെങ്കൽ ഖനനവും നിർത്തിവെക്കണമെന്ന ഉത്തരവിട്ട് ജില്ലാ കലക്ടർ . ഇതോടെ മേഖലയിലെ 2000 ഏക്കറോളം പ്രദേശത്ത് അനധികൃതമായി നടത്തിവന്നിരുന്ന ചെങ്കൽ ഖനനം നിർത്തിവെച്ചു. ഊരത്തൂർ, കല്ല്യാട് മേഖലയിലായാണ് നിരവധി ചെങ്കൽ…