• Thu. Sep 19th, 2024
Top Tags

Month: September 2021

  • Home
  • സൈക്കിൾ റാലി

സൈക്കിൾ റാലി

വള്ളിത്തോട്  :ഇന്ധന വിലവര്‍ധന,തൊഴിലില്ലായ്മ,കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നായത്തിനും എതിരായി സെപ്റ്റംബര്‍ 6 മുതല്‍ 10 വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ പ്രചരണാര്‍ത്ഥം വള്ളിത്തോട് മേഖലാ കമ്മറ്റി സംഘടിപ്പിച്ച സൈക്കിള്‍ റാലി കേളന്‍പീടികയില്‍ നിന്ന്…

അധ്യാപക ശ്രേഷ്‌ഠരെ ആദരിച്ചു.

ചെങ്ങളായി : ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം & വായനശാലയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് 65 വയസ്സു കഴിഞ്ഞ 14 അധ്യാപക ശ്രേഷ്ഠരെ വീടുകളിൽ ചെന്ന് ആദരിച്ചു. ആദരായന യാത്ര രാവിലെ വായനശാല പരിസരത്തു വെച്ച് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.സി.അരവിന്ദാക്ഷൻ…

ഹരിജൻ മുഖപ്രസംഗം കൈമാറി

കണ്ണൂർ: കൗമുദി ടീച്ചർ മഹാത്മാ ഗാന്ധിജിക്ക് ഹരിജനോദ്ധാരണ ഫണ്ടിലേക്കായി ആഭരണങ്ങൾ കൈമാറിയതിനെ പ്രകീർത്തിന് ഹരിജൻ വാരികയിൽ 1934 ജനുവരി 19 ന് എഴുതിയ മുഖപ്രസംഗത്തിന്റെ പകർപ്പ് ഡി.സി.സി. ഓഫീസിലെ റഫറൻസ് ലൈബ്രററിക്ക് കൈമാറി. കണ്ണൂർ ജില്ലാ ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയാണ്…

കിസാൻ സർവ്വീസ് സൊസൈറ്റി ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം

ചെമ്പം തൊട്ടി :- കിസാൻ സർവ്വീസ് സൊസൈറ്റി കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസ് ദേശീയ അദ്ധ്യക്ഷൻ ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. തൊപ്പി പാളയണിഞ്ഞ് നടുവളഞ്ഞു നിൽക്കുന്ന കർഷകരെ ലയൺസ്, റോട്ടറി തലത്തിലേയ്ക്ക് ഉയർത്തുകയാണ് കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ലക്ഷ്യമെന്നു ഉദ്ഘാടന…

സംസ്ഥാനത്ത് ഇന്ന് (5-9-2021) 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കണ്ണൂരിൽ 1356 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍ 1356, ഇടുക്കി 1001, പത്തനംതിട്ട 947,…

ശ്രീദേവി അമ്മ

ഇരിട്ടി : ഉളിക്കൽ ആലത്തു പറമ്പിലെ വെളളുവ ശ്രീദേവി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കോയാടന്‍ കുട്ട്യപ്പ നമ്പ്യാർ. മക്കള്‍: നാരായണന്‍, ഓമന, പി.വി. ഗോപാലകൃഷ്ണന്‍ .( വനം വകുപ്പ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ). മരുമക്കള്‍: കമലാക്ഷി , കുഞ്ഞിരാമന്‍ , ഉഷഗോപാലകൃഷ്ണന്‍.

നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തിൽ മേഖലയിലെ 3 വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം

ഇരിട്ടി: രാജസ്ഥാനില്‍ വച്ചു നടന്ന നാഷണല്‍ വടംവലി മത്സരത്തില്‍ സീനിയര്‍ പുരുഷ വിഭാഗത്തില്‍ (600 കി) മേഖലയിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് മികച്ച നേട്ടം. ഇരിട്ടി മഹാത്മാഗന്ധി കോളജിലെ മുണ്ടയാംപറമ്പ് സ്വദേശിയായ കെ.കെ. ശ്രീരാജ്, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലെ കരിക്കോട്ടക്കരി സ്വദേശി ആഷിന്‍…

ആറളം ഫാമിൽ തമ്പടിച്ച 10 ആനകളെ വനത്തിലേക്ക് തുരത്തി

ആറളം: ആറളം ഫാമിൽ തമ്പടിച്ച 10 കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ ശ്രമത്തിലാണ് 10 ആനകളെ ഇന്ന് വനത്തിലേക്ക് തുരത്തിയത്. ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകൾ ജനവാസ കേന്ദ്രത്തിൽ…

നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിക്ക് നിപ ആയിരുന്നു എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ രണ്ട് റിപ്പോര്‍ട്ട് കൂടി വരണം. അവ ഇന്ന് കിട്ടിയേക്കും. കുട്ടിയുടെ സമ്പർക്ക…

കോഴിക്കോട് വീണ്ടും നിപ്പ…?

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന  12 വയസുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  മെഡിക്കൽ കോളജിൽ പ്രിൻസിപ്പൽ ഡോക്ടർമാരുടെ അടിയന്തിര സൂം മീറ്റിംഗ് വിളിച്ചു. നേരത്തെ ഈ കുട്ടിക്ക്…