ഇരിട്ടി : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി. പി. ഐ. എം ഇരിട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ ജനകീയ ധർണ്ണ സംഘടിപ്പിച്ചു. സി. പി. ഐ. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു.
ഇന്ധനങ്ങളുടെ വില നിർണ്ണയ അധികാരം സ്വകാര്യ കമ്പനികൾക്ക് നൽകിയ കേന്ദ്രസർക്കാർ നടപടി തിരുത്തുക, പെട്രോൾ ഡീസൽ വില വർദ്ധനവ് പൂർണമായും പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി. പി. ഐ. എം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ ഏരിയാ കേന്ദ്രങ്ങളിലും ജനകീയ ധർണ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ധർണ്ണ നടത്താനാണ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ ധർണ്ണയിൽ പി. പി അശോകൻ അധ്യക്ഷനായി. സി. പി. എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീധരൻ അഡ്വക്കേറ്റ് ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ പി ശ്രീമതി, ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നളിനി, സി. പി. എം നേതാക്കളായ വൈ.വൈ മത്തായി, എൻ. ടി റോസമ്മ, പി റോസ, അഡ്വക്കേറ്റ് വിനോദ് കുമാർ, പി. പി ഉസ്മാൻതുടങ്ങിയവർ പങ്കെടുത്തു. ബുധൻ, വ്യാഴം ദിവസങ്ങളിലായി ഇരിട്ടി ഏരിയാ സമ്മേളനം നടക്കുന്നതിനാൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഇരട്ടിയിൽ ജനകീയ ധർണ സംഘടിപ്പിച്ചത്.