ഇരിട്ടി :വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്കു വിട്ട സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പേരാവൂർ – മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്കോഫിസിലേക്ക് മാർച്ച് നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരി ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം മുണ്ടേരി അധ്യക്ഷനായി. ഇ. പി ഷംസുദ്ദിൻ, അൻസാരി തില്ലങ്കേരി ,നസീർ നല്ലൂർ,എന്നിവർ പ്രസംഗിച്ചു. പയഞ്ചേരിമുക്ക് കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ച് താലൂക്കോഫിസിന് സമീപം വെച്ച് ഇരിട്ടി സി. ഐ, കെ. ജെ ബിനോയിയുടെ നേതൃത്വത്തിൽ പോലിസ് തടഞ്ഞു. സി അബ്ദുള്ള, പി. കെ കുട്യാലി, പി. എം ആബൂട്ടി, എം. കെ മുഹമ്മദ്, എൻ. കെ ഷറഫുദ്ദിൻ, എം. എം മജീദ്, ഇബ്രാഹിം ഹാജി, സിറാജ് പൂക്കോത്ത്, ഷബീർ എടയന്നൂർ, സമീർ പുന്നാട്
എന്നിവർ നേതൃത്വം നൽകി,