കൊട്ടിയൂർ : റോഡരികിൽ മുട്ടയിടുന്ന നിലയിൽ കണ്ടെത്തിയ ഉടുമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടി കാട്ടിൽ വിട്ടു. കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയുടെ അരികിൽ മന്ദംചേരിയിൽ വാഹനങ്ങൾ നിർത്തിയിടുന്ന ഭാഗത്താണ് ഉടുമ്പ് മുട്ട ഇടുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീറ്റ് ഓഫിസർ കെ. വി ഷിജിൻ, വാച്ചർ പി ബാലൻ എന്നിവർ എത്തി ഉടുമ്പിനെ പിടികൂടി. മുട്ടകൾ കണ്ടപ്പുനത്തെ വനംവകുപ്പ് ഓഫിസിൽ സൂക്ഷിച്ചിട്ടുണ്ട്. രണ്ടാം തവണയാണ് ഈ പ്രദേശത്ത് നിന്ന് സമാനമായ രീതിയിൽ ഉടുമ്പിനെ പിടികൂടുന്നത്.