കൂട്ടുപുഴ : ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം പിടി കൂടിയത്. ആന്ധ്രയിൽ നിന്നും ഒൻപത് ബഗുകളിലായി 99 പാർസലായി പിക്കപ്പ് വനിൽ ബാംഗ്ലൂരിൽ എത്തിച്ചു ബിസ്ക്കറ്റ് പെപ്സി സ്റ്റോൺ അടങ്ങിയ ലോഡ് ആക്കി നാഷണൽ പെർമിറ്റ് ലോറിയിൽ കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയിൽ വണ്ടി തടഞ്ഞത്. പ്രതികളായ ഇരിട്ടി സ്വദേശി ഷംസീർ,മട്ടന്നൂർ സ്വദേശി അബ്ദുൾ മജീദ് ,തലശ്ശേരി കീഴല്ലൂർ സ്വദേശി സാജിർ എന്നിവരെ അറസ്റ്റ് ചെയ്തു. വടകരയിൽ ഉള്ള മറ്റൊരാൾക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് പ്രതികൾ പറഞ്ഞു.
കേസ് ഇരിട്ടി എക്സൈസിന് കൈമാറി അന്തർ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധം അന്വേഷിക്കും എന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ അനികുമാർ, കൃഷ്ണകുമാർ എക്സൈസ് ഇൻസ്പെക്ടർമാരായ കെ വി വിനോദ് ടീ ആർ മുകേഷ് രാജേഷ് ആർ ജീ മധുസൂദനൻ നായർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാദ് സുബിൻ രാജേഷ് മുഹമ്മദാലി അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്