• Sat. Jul 27th, 2024
Top Tags

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അതിദരിദ്രരെ കണ്ടെത്തല്‍ പഞ്ചായത്ത് തല ഉദ്ഘാടനം.

Bydesk

Dec 23, 2021

വെള്ളര്‍വള്ളി : പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ വാര്‍ഡ്തല സമിതി അംഗങ്ങള്‍ക്കായി പരിശീലന പരിപാടി പൂര്‍ത്തിയായതോടെ എന്യുമറേറ്റര്‍മാരുടെ നേതൃത്വത്തില്‍ അതിദരിദ്രരെ കണ്ടെത്തല്‍ ആരംഭിച്ചു.പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഏഴു പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. അതിദ്രരെ കണ്ടെത്തല്‍ പഞ്ചായത്ത് തല ഉദ്ഘാടനം വെള്ളര്‍വള്ളി വായനശാലയില്‍ നടന്ന പരിപാടി വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശന്‍, കില ഫാക്കല്‍റ്റി അംഗം എ.കെ.ജയരാജന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ ജോസ് ആന്റണി, വി.എം.രഞ്ചുഷ തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *