ഇരിട്ടി: ഇരിട്ടി നഗരസഭ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷരൂപ ചിലവിൽ നിർമ്മിച്ച നേരംപോക്ക് – ഹൈസ്‌കൂൾ ഗ്രൗണ്ട് കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വൈസ്. ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, വാർഡ് അംഗങ്ങളായ പി.പി ജയലക്ഷ്മി, കെ. നന്ദനൻ , പി.വിജയൻ, കെ.വിജയൻ, സി.കെ. അനീഷ്, എം. പ്രതാപൻ, ഒ. വൈ. വക്കച്ചൻ , പി.വി. പ്രേമവല്ലി എന്നിവർ സംസാരിച്ചു