• Fri. Oct 18th, 2024
Top Tags

ചരമം

  • Home
  • ഉരുവച്ചാലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.

ഉരുവച്ചാലിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.

ഉരുവച്ചാൽ : ഉരുവച്ചാലിലെ റുഖിയ മൻസിലിൽ പരേതനായ ഇ. കെ മുഹമ്മദിന്റെ  മകൻ ടി ഷിഹാബ് (38) ഷോക്കേറ്റ് മരിച്ചു. മൃതദേഹം തലശ്ശേരി ഗവ. ആശുപത്രിയിലേക്ക് മാറ്റി.    ഖബറടക്കം: നാളെ ഉച്ച കഴിഞ്ഞു ഉരുവച്ചാൽ ജുമാ മസ്ജിദിൽ .

കോൾടാക്സി ഓട്ടോ ഇടിച്ച് മരിച്ചു.

ഉരുവച്ചാൽ : നെല്ലൂന്നിയിൽ ഇന്നലെ രാത്രി കോൾ ടാക്സി ഓട്ടോ ഇടിച്ച് മരിച്ചു. നെല്ലൂന്നി താഴെ പഴശ്ശിയിലെ കുഞ്ഞിക്കണ്ടി വിനോദ് ഭവനിൽ രാജീവൻ (48) ആണ് മരിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി ബൈക്കിൽ പോവാനുള്ള ഒരുക്കത്തിനിടെ മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ…

ഉമ്മിക്കുഴിയിൽ ഉലഹന്നാൻ (ഓനച്ചൻ ) 73 അന്തരിച്ചു.

ചെടിക്കുളം : ഉമ്മിക്കുഴിയിൽ ഉലഹന്നാൻ (ഓനച്ചൻ ) 73 അന്തരിച്ചു.സംസ്കാരം നാളെ (24-11-2021) 10 മണിക്ക് ചെടിക്കുളംസെന്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരി കീഴ്പ്പള്ളി തണ്ണിപ്പാറ കുടുബാംഗം. മക്കൾ: സിബി ( ബിസിനസ്സ്), ബിജു (ദുബായ്) .മരുമക്കൾ: സിമി, ടീന…

അഡ്വ. സണ്ണി ജോസഫ് എം എൽ എ യുടെ മാതാവ് നിര്യാതയായി.

നിര്യാതയായി. പരേതനായ വടക്കേ കുന്നേല്‍ ജോസഫിന്റെ ഭാര്യ റോസാക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10:30 മണിക്ക് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍. പേരാവൂര്‍ നിയോജക മണ്ഡലം എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ മാതാവാണ്‌ റോസാക്കുട്ടി (91).  

അജിത റോയ് (52) അന്തരിച്ചു

ഉളിക്കൽ ഏഴൂരിലെ കൊടുമുള്ളൂർ തറ അജിത റോയ് (52) അന്തരിച്ചു.ഭർത്താവ് : റോയ് , മകൾ : റോജിന, പിതാവ്  പരേതനായ വാസു, മാതാവ് : മാധവി, സഹോദരങ്ങൾ : വിജയൻ, ബാബു, സാജു, സാബു. സംസ്ക്കാരം ഇന്ന് (22.10.2021 ന്…

അറബിയിലെ വയലിൽ കൊല്ലാട്ട് വി. വി. വര്ഗീസ് ( ബേബിച്ചായൻ 85) കാനഡയിൽ വെച്ച് അന്തരിച്ചു

ഇരിട്ടി : ഉളിക്കൽ അറബിയിലെ വയലിൽ കൊല്ലാട്ട് വി. വി. വര്ഗീസ് ( ബേബിച്ചായൻ 85) കാനഡയിൽ വെച്ച് അന്തരിച്ചു. മലബാറിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു. ഭാര്യ : ഏലിയാമ്മ ( കോട്ടയം പാമ്പാടി പിണർകുടിയിൽ കുടുംബം ). മക്കൾ :…

എം.പി.ഗോവിന്ദൻ ഗുരുക്കൾ (88)

ഇരിക്കൂർ: ചൂളിയാട് അടുവാപ്പുറത്തെ ആദ്യ കാലനിലത്തെഴുത്ത് ആശാനും,ഓലക്കുട നിർമ്മാണവിദഗ്ധനുമായ എം.പി.ഗോവിന്ദൻ ഗുരുക്കൾ (88) നിര്യാതനായി. ഭാര്യ:ജാനകി,മക്കൾ: ദിവാകരൻ,പ്രദീപൻ (ഹിമ ടൈലേർസ് അടുവാപ്പുറം) സജീവൻ, (കുവൈറ്റ്) അശോകൻ, പ്രസീദ, സിന്ധു. മരുമക്കൾ: രജനി (പെരുമണ്ണ്), സീമ (മടമ്പം തുമ്പേനി),രമ്യ (മലപ്പട്ടം), വിനോദൻ (ചാലോട്…

പയ്യാവൂർ പുഴയിൽ കാണാതായ അനിലിൻ്റെ മൃതദേഹം കണ്ടെത്തി

പയ്യാവൂർ:  വണ്ണായിക്കടവ് പുഴയിൽ കാണാതായ അനിലിൻ്റെ ബോഡി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ 3.15 ഓടെയാണ് നാട്ടുകാർ നടത്തിവന്ന തെരച്ചിലിലാണ് കണ്ടെത്തിയത്. ഏകദേശം അപകടം നടന്ന പാലത്തിൽ നിന്നും 2 കി.മീ. റിലധികം താഴ്ഭാഗത്തു വെമ്പുവ പാലത്തിനു സമീപത്തു നിന്നുമാണ് ബോഡി കണ്ടെത്തിയത്.…

നഷ്ടമായത് വേഷപ്പകര്‍ച്ച കൊണ്ട് ആരാധകരെ വിസ്മയിപ്പിച്ച മഹാ പ്രതിഭ

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളാണ് നെടുമുടി വേണു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാ രചനയിലും ഏര്‍പ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.…

കണ്ണൂരിലെ മുതിർന്ന ആർ. എസ്.പി നേതാവ് കെ.അബ്ദുൽ ഖാദർ നിര്യാതനായി.

കണ്ണൂർ: മുതിർന്ന ആർ.എസ്.പി. നേതാവ് കെ. അബ്ദുൾ ഖാദർ (95) നിര്യാതനായി. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ 1974ൽ മുൻ മുഖ്യമന്ത്രി ഇ.കെ നായനാർക്കെതിരെ ഇരിക്കൂറിലും 1977ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂത്തുപറമ്പിലും മത്സരിച്ചിട്ടുണ്ട്. ആർ.എസ്.പി ഇടതുപക്ഷത്തെത്തിയപ്പോൾ 1980ൽ കൽപറ്റയിലും…