• Thu. Sep 19th, 2024
Top Tags

ഇരിട്ടി

  • Home
  • മുക്കട്ടിയില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.

മുക്കട്ടിയില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.

ഇരിട്ടി: ബുധനാഴ്ച ഇരിട്ടി ഉളിക്കല്‍ റൂട്ടില്‍ മുക്കട്ടിയില്‍ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്.ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ തന്തോട് സ്വദേശി രഞ്ചിത്തിനാണ് പരിക്കേറ്റത്.രഞ്ചിത്തിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ മറിഞ്ഞു.

രക്ഷകരെ ദുരിതക്കയത്തില്‍ നിന്നും ദുരിതങ്ങളിലേക്ക് തള്ളി വിടാനൊരുങ്ങി മട്ടന്നൂര്‍ നഗരസഭ

മട്ടന്നൂര്‍: ദുരന്ത ഭൂമിയില്‍ മിനിറ്റുകള്‍ക്കൊണ്ട് ഓടി എത്തി തങ്ങളുടെ കടമ ക്രിത്യമായി നിര്‍വ്വഹിച്ച് ജീവനുകള്‍ സംരക്ഷിക്കുന്നവരാണ് നമ്മുടെ ഫയര്‍ ഫോഴ്‌സ്. രക്ഷാ ഉപകരണങ്ങളുടെ പോരായ്മയിലും കൈമെയ് മറന്ന് മനസ്സും ശരീരവും നീറുന്ന വേളകളില്‍ ജോലി ചെയ്യുന്ന സേനയ്ക്ക് ആരോടും പരാതിയുമില്ല. ആവശ്യങ്ങള്‍…

കിണറ്റിൽ കുടുങ്ങിയ ആളെ ഇരിട്ടി അഗ്നിശമന സേന രക്ഷപ്പെടുത്തി.

ഇരിട്ടി: പെരുവമ്പറമ്പ് ഭഗവതി ക്ഷേത്രത്തിന് സമീപം നാണു കൂലോത്ത് വളപ്പിൽ (70) എന്നയാളാണ് വീട്ട് കിണറിൽ അകപ്പെട്ടത്. കിണറിലെ പുല്ല് വ്യത്തിയാക്കുന്നതിനിടയിലാണ് കിണറിലേക്ക് വീണത്. ഇരിട്ടി അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ്റെ നേതൃത്തത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ…

സി പി എം ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു.

ആറളം : ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ പ്ലസ്ടു വിഭാഗത്തിൽ അദ്ധ്യാപകരെ നിയമിക്കാൻ സർക്കാർ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് സി പി ഐ എം പൂക്കുണ്ട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ആദിവാസി മേഖലയിലേയും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും…

അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ഇരിട്ടി മേഖലയുടെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു .

ഇരിട്ടി : അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ഇരിട്ടി മേഖലയുടെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു . ജില്ലാ കമ്മിറ്റി അംഗം ഷാജി സോപാനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജെയ്‌സൺ മാട്ടറ സ്വാഗതം പറഞ്ഞു . മേഖല പ്രസിഡന്റ് വിജേഷ് പടിയൂർ…

യുവാവ് തീ കൊളുത്തി മരിച്ചു.

ഇരിട്ടി: യുവാവ് തീ കൊളുത്തി മരിച്ചു. വിളമന ഉദയഗിരിയിലെ പുളിങ്കുന്നേൽ ഹൗസിൽ പി.എസ്.ജിഷ്ണു (27) ആണ് മരിച്ചത് . ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം…

ചീങ്കണ്ണിപ്പുഴയിൽ പരിക്കേറ്റ് ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു.

കേളകം : ചീങ്കണ്ണിപ്പുഴയിൽ പരിക്കേറ്റ് ചരിഞ്ഞ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. ആറളം വളയംചാലിലെ വൈൽഡ് ലൈഫിനുള്ളിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ആറളം വൈൽഡ് ലൈഫ് റെയിഞ്ചർ അനിൽ കുമാറും…

18 പദ്ധതികൾക്ക് 3.05 കോടി രൂപ അനുവദിച്ചു.

ഇരിട്ടി: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ 18 പദ്ധതികൾക്കായി 3.05 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് അംഗം ബിനോയി കുര്യൻ അറിയിച്ചു. 12 റോഡുകളുടെ നവീകരണം, 2 കുടിവെള്ള പദ്ധതികൾ, 2 കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റ പണി, 2 സ്‌കൂൾ…

കല്ല്യാട് വില്ലേജിലെ ചെങ്കൽഖനനം നിർത്തിവെക്കാൻ ഉത്തരവുമായി ജില്ലാ കളക്ടർ – ഖനനം പരിശോധിക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡ്.

ഇരിട്ടി : പടിയൂർ പഞ്ചായത്തിലെ കല്ല്യാട് വില്ലേജിൽ നടക്കുന്ന മുഴുവൻ ചെങ്കൽ ഖനനവും നിർത്തിവെക്കണമെന്ന ഉത്തരവിട്ട് ജില്ലാ കലക്ടർ . ഇതോടെ മേഖലയിലെ 2000 ഏക്കറോളം പ്രദേശത്ത് അനധികൃതമായി നടത്തിവന്നിരുന്ന ചെങ്കൽ ഖനനം നിർത്തിവെച്ചു. ഊരത്തൂർ, കല്ല്യാട് മേഖലയിലായാണ് നിരവധി ചെങ്കൽ…

മുതിർന്ന മാധ്യമ പ്രവർത്തകർക്ക് ആദരവും ഉന്നത വിജയികൾക്ക് അനുമോദനവും നൽകി.

ഇരിട്ടി : ഇരിട്ടിയിലെ മുതിർന്ന മാധ്യമ പ്രവർത്തകർക്കുള്ള ആദരവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദന ചടങ്ങും സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു .കേരള പത്രപ്രവർത്തക അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിറ്റിയുടെ…