പായം: DYFI പായം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായം കാരിയാലിൽ വർഗ്ഗീയതക്കെതിരെ DYFI സെക്കുലർ യൂത്ത് ഫെസ്റ്റ്നടത്തി. DYFI കണ്ണൂർ ജില്ലാ എസ്സ്ക്യൂട്ടിവ് അംഗം കെ കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് നവീൻ എം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം അജോഷ് ,സി പി എം പായം ലോക്കൽ സെക്രട്ടറി എം സുമേഷ്,DYFI ബ്ലോക്ക് വൈ.പ്രസിഡന്റ് ഷിതു കരിയാൽ,ജയേഷ്, ബിവിൻ,അഖിഷ, സുഭിലാഷ്,വനേഷ്, സരുണ്,ശ്രീജിത്ത്, ജയൻ,ഭാഗ്യരാജ്, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.