ശ്രീകണ്ഠാപുരം: നിരത്തുകളിൽ പൊലിയുന്ന ജീവനുകളെ ഓർമ്മിക്കുന്ന ലോക ട്രാഫിക് ബോധവത്കരണ ദിനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനവും, ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്ന പാതകളുടെ ശുചീകരണ പ്രവർത്തികളുടെ തുടക്കവും ശ്രീകണ്ഠാപുരം എസ്.ഐ ശ്രീ.രഘുനാഥ് കെ വി നിർവ്വഹിച്ചു.
ഏറെ വളവുകളും തിരിവുകളുമുള്ള തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാതയിൽ അപകടസാധ്യതയേറിയ ചെങ്ങളായി മുതൽ കുറുമാത്തൂർ വരെയുള്ള റോഡിന് ഇരുവശത്തേയും കാട് കയറി ഡ്രൈവർമാരുടെ കാഴ്ച മറച്ചിരുന്ന സിഗ്നൽ ബോർഡുകൾക്ക് പുനർജന്മം നൽകിയിരിക്കുകയാണ് സമരിറ്റൻ യുവജന ടീം സെറ്റ് വളണ്ടിയർമാർ. റോഡിനിരുവശവും കാട് കയറി നീണ്ടു കിടന്ന വള്ളിപ്പടർപ്പുകൾ വെട്ടിമാറ്റിയും ചെളിപിടിച്ച് കാഴ്ച മങ്ങിയ ബോഡുകൾ കഴുകി, കാടുകൾ വയക്കി വൃത്തിയാക്കിയും പാതകൾക്ക് പുതുജീവൻ പകർന്നു നൽകി. ഈ പ്രവൃത്തിക്ക് നേതൃത്വം നൽകിയത് സമരിറ്റൻ പ്രോഗ്രാം കോഡിനേറ്ററും, മികച്ച സാമൂഹിക പ്രവർത്തകനുമായ ശ്രീ.ശശിധരൻ കെ.വി, ഫാ.അനൂപ് നരിമറ്റം, ബ്ര. അഖിൽ തടത്തിൽ, സനീഷ് കെ, അമൽ തോമസ്, അശ്വന്ത് സി, ജിൻ്റു, അമൽ, ഷൈജൽ, ആൻ മരിയ, അമിത, അലിഡ, ആൽവിൻ എന്നിവർ പങ്കെടുത്തു.