• Sat. Jul 27th, 2024
Top Tags

 മാട്ടറ വിഷ രഹിത പച്ചക്കറി ഗ്രാമം; DYFI മൂന്നാം ഘട്ടവും പൂർത്തിയാക്കി.

Bydesk

Nov 23, 2021

ഉളിക്കൽ : വിഷ രഹിത പച്ചക്കറി കൃഷി വീടുകളിൽ പ്രോത്സാഹിപ്പിക്കുന്ന, ഗ്രാമത്തിലെ വീട് തോറും വിഷ രഹിത പച്ചക്കറി പദ്ധതിയുടെ മൂന്നാം ഘട്ടം നടത്തി DYFI മാട്ടറ യൂണിറ്റ്‌. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച് രണ്ട് വർഷം മുമ്പാണ് DYFI മാട്ടറ യൂണിറ്റ്‌ പദ്ധതി ആരംഭിച്ചത്.

പ്രവർത്തകർ തൈകൾ വീടുകളിൽ എത്തിക്കും. നട്ട് പരിപാലിച്ച തൈകളിൽ നിന്നും പച്ചക്കറി പാകമാകുമ്പോൾ പ്രവർത്തകർ വീടുകളിലെത്തി വിളവെടുപ്പ് ഉത്സവം നടത്തി സമ്മാനങ്ങൾ നൽകും. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി വീടുകളിൽ അവരവർ തന്നെ ഉൽപാദിപ്പിക്കാൻ ഉള്ള പ്രോത്സാഹനം എന്ന നിലക്കാണ് വിളവെടുപ്പ് ഉത്സവം സംഘടിപ്പിക്കുന്നതെന്ന് പദ്ധതി കോർഡിനേറ്റർ സരുൺ തോമസ് പറഞ്ഞു. മൂന്നു ഘട്ടം കൊണ്ട് അര ലക്ഷം പച്ചക്കറി തൈകൾ ആണ് DYFI  മാട്ടറ യൂണിറ്റ്‌ നൽകിയത്. പല വീട്ടിലും രണ്ട് വർഷം മുമ്പ് നൽകിയ തൈകൾ ഇപ്പോളും വിളവ് നൽകുന്ന കാഴ്ചയാണ് മൂന്നാം വട്ടം ചെല്ലുമ്പോൾ കാണുന്നത്.

കഴിഞ്ഞ വർഷം പച്ചക്കറി തൈകളോടൊപ്പം രണ്ട് വീതം ഏത്ത വാഴ വിത്തുകളും കൊടുത്തിരുന്നു. അവ ഒരു വർഷം കഴിഞ്ഞപ്പോൾ പല വീടുകളിലും ഇരുപതോളം വാഴകൾ ആയി മാറി എന്ന് സംഘടകർ പറഞ്ഞു.യൂണിറ്റ്‌ പരിധിയിലെ 515 വീടുകളിൽ ആണ് തൈകൾ നൽകിയത്.

കൂത്തുപറമ്പ് രക്തസാക്ഷികളുടെ ഉചിതമായ സ്മരണ പുതുക്കൽ ആണ് DYFI മാട്ടറ യൂണിറ്റ്‌ നടപ്പിലാക്കുന്ന ഈ പദ്ധതിയെന്നും, ഉദ്‌ഘാടനത്തിൽ ഒതുങ്ങാതെ തുടർച്ചയായ മൂന്നു വർഷവും നടത്തിക്കൊണ്ട് പുതുമാതൃക തീർക്കാൻ DYFI മാട്ടറ യൂണിറ്റിന് കഴിഞ്ഞു എന്നും പദ്ധതി ഉദ്ഘാടനം ചെയ്ത കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ പറഞ്ഞു.
മാട്ടറയിൽ നടന്ന രക്തസാക്ഷി അനുസ്മരണ പൊതുയോഗം DYFI കണ്ണൂർ ജില്ലാ സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്തു. പച്ചക്കറി തൈ വിതരണ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ നിർവഹിച്ചു. വിവിധ പ്രതിഭകൾക്കുള്ള ആദരവ് സി. പി. ഐ. എം ഉളിക്കൽ ലോക്കൽ സെക്രട്ടറി പി. കെ ശശി നൽകി. DYFI ഉളിക്കൽ മേഖല സെക്രട്ടറി അനീഷ്‌ ഉളിക്കൽ അധ്യക്ഷത വഹിച്ചു. സി. പി. ഐ. എം ഉളിക്കൽ ലോക്കൽ കമ്മിറ്റി അംഗം തോമസ് പുന്നകുഴി, മാത്യു ഉള്ളാഹയിൽ,അനൂപ് തങ്കച്ചൻ എന്നിവർ സംസാരിച്ചു.

DYFI ഉളിക്കൽ മേഖല കമ്മിറ്റി അംഗം സരുൺ തോമസ് സ്വാഗതവും, യൂണിറ്റ് പ്രസിഡന്റ്‌ അഭിലാഷ് കാരികൊമ്പിൽ നന്ദിയും പറഞ്ഞു തൈ വിതരണത്തിന് ഷാജി കൊച്ചുപറമ്പിൽ, സജോ സണ്ണി, അമൽ സി ഡി, ആന്റണി തോമസ്, സനൂപ് സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *