ഇരിട്ടി : വോട്ടർ പടിക പുതുക്കൽ യജ്ഞം 2022 പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. വോട്ടർ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇരിട്ടി താലൂക്ക് ഇലക്ഷൻ വിംഗിന്റെ നേതൃത്വത്തിൽ ആറളം ഫാമിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 2022 ജനുവരി 1 ന് പതിനെട്ട് വയസ് പൂർത്തിയാ യവരെയാണ് ക്യാമ്പിൽ എത്തിച്ച് വോട്ടർ പട്ടികയിൽ ചേർത്തത്. ആറളം ആദിവാസി മേഖലയിലെ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് പട്ടികയിൽ പേര് ചേർത്തു. ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന 100,101,102 ബൂത്ത് പരിയിലുള്ളവരെ ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെത്തിച്ച് ക്യാമ്പിൽ പങ്കെടുപ്പിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരായ ടി. കെ പവിത്രൻ , ടി സതീഷ്ബാബു, ജൂനിയർ സൂപ്രണ്ട് ആർ. പി പ്രമോദ്, ജോസ്ന , പി ജയേഷ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.