ഇരിട്ടി : അയ്യപ്പന്‍കാവ് പുഴക്കരയ്ക്ക് സമീപം മലയോരഹൈവേയില്‍ ആപ്പിള്‍ കയറ്റിവരികയായിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. ചാക്കാട് സ്വദേശി റഹീമിനാണ് പരിക്കേറ്റത്. പാലപ്പുഴ റോഡില്‍ നിന്നും മലയോരഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെവന്ന ഇരുചക്രവാഹനയാത്രക്കാരനെ രക്ഷിക്കുന്നതിനിടെ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. റഹീമിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.