ഇരിട്ടി : ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം. കുളിചെബ്രയിലും കീഴൂരിലുമാണ് അപകടം നടന്നത്. കാറുകളാണ് അപകടത്തിൽപ്പെട്ടത്. കുളിചെബ്രയിൽ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴ സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കീഴൂരിലും കാർ അപകടത്തിൽപ്പെട്ടു. റോയൽ വെഡിങ്ങ് വസ്ത്രാലയത്തിന് മുന്നിൽ പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. നടുവനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല.