• Sat. Jul 27th, 2024
Top Tags

ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങൾക്ക് മാട്ടറയിൽ വ്യത്യസ്തമായി തുടക്കം.

Bydesk

Nov 29, 2021

മാട്ടറ : ജനകീയാസൂത്രണം രജതജൂബിലി ആഘോഷങ്ങൾക്ക് വ്യത്യസ്തമായി തുടക്കം കുറിച്ച മാട്ടറയിൽ രണ്ടാമത് അനുബന്ധ പരിപാടി സംഘടിപ്പിച്ചു. മാട്ടറ വാർഡിലെ മുഴുവൻ
പൊതുസ്ഥാപനങ്ങളെയും പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന പദ്ധതിയാണ് നടപ്പാക്കിയത്. സ്കൂളുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, അംഗൻവാടികൾ തുടങ്ങിയവക്ക് ആവശ്യമായ വിവിധ ഇനം പച്ചക്കറി തൈകൾ ആണ് പദ്ധതി പ്രകാരം നൽകിയത്. സ്ഥാപനങ്ങളെ പച്ചക്കറിയിൽ സ്വയംപര്യാപ്തമാക്കുക വഴി വിഷ രഹിതമായ പച്ചക്കറി ലഭിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനകീയാസൂത്രണം രജത ജൂബിലിയോട് അനുബന്ധിച്ച് വിവിധ പദ്ധതികൾ ജനകീയമായി സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വാർഡ് മെമ്പർ സരുൺ തോമസ് പറഞ്ഞു.

ആഘോഷങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. ബിനോയ്‌ കുര്യൻ നിർവഹിച്ചിരുന്നു. അന്ന് തന്നെ ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും മാട്ടറ വാർഡിലേ പ്രവാസി കൂട്ടായ്മ ആദരവ് നൽകിയിരുന്നു. രണ്ടാമത്തെ അനുബന്ധ പരിപാടിയായിട്ടാണ് പച്ചക്കറി പദ്ധതി നടത്തുന്നത്. കുറഞ്ഞത് ഇരുപത്തിയഞ്ച് അനുബന്ധ പരിപാടികളാണ് ആവിഷ്കരിക്കുന്നത്. എല്ലാം ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കും.
വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായ മാട്ടറ വാർഡ് തികച്ചും മാതൃകാപരമായ പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഉളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പി. സി ഷാജി പറഞ്ഞു.

പച്ചക്കറി തൈ വിതരണ പരിപാടിയുടെ വാർഡ് തല ഉദ്ഘാടനം മാട്ടറ കാരീസ് യു. പി സ്കൂളിൽ ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സി ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ തോമസ് പുന്നകുഴിയിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ. ജോർജ് ആശാരിക്കുന്നേൽ, ഷാജി തെക്കേമുറിയിൽ,തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ സരുൺ തോമസ് സ്വാഗതവും ഹെഡ്മിസ്ട്രസ്സ് തങ്കമ്മ ജോർജ് നന്ദിയും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *