കേളകം : വിദ്യാകിരണം പദ്ധതി വഴി ജില്ലാ കൈറ്റ് മിഷൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നൽകുന്ന ലാപ്ടോപ്പുകള്‍ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി വി ഗീത നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ. വർഗീസ് പടിഞ്ഞാറേക്കര അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീമതി സുനിതാ രാജു, പിടിഎ പ്രസിഡണ്ട് സന്തോഷ് സി സി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും അനൂപ്കുമാർ പി വി നന്ദിയും പറഞ്ഞു. 51 കുട്ടികൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ലാപ്ടോപ്പുകൾ കൈപ്പറ്റിയ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒന്നാംഘട്ട പരിശീലനവും നൽകി.