• Sat. Jul 27th, 2024
Top Tags

വിദ്യാകിരണം പദ്ധതി വഴി ജില്ലാ കൈറ്റ് മിഷൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി ലാപ്ടോപ്പുകള്‍ കുന്നോത്ത് സെന്റ് ജോസഫ് യു പി  സ്കൂളിൽ  വിതരണം ചെയ്തു.

Bydesk

Dec 1, 2021

ഇരിട്ടി : വിദ്യാകിരണം പദ്ധതി വഴി ജില്ലാ കൈറ്റ് മിഷൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നൽകുന്ന ലാപ്ടോപ്പുകള്‍ കുന്നോത്ത് സെന്റ് ജോസഫ് യു പി  സ്കൂളിൽ  വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം പേരാവൂർ എം എൽ എ അഡ്വേക്കേറ്റ് സണ്ണി ജോസഫ്  നിർവഹിച്ചു. പായം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി രജനി അധ്യക്ഷയായി.

സ്കൂൾ മാനേജർ റവ.ഫാദർ പാണ്ട്യ മാക്കൽ സ്വാഗതം പറഞ്ഞു. ആശംസകൾ നേർന്നുകൊണ്ട് ശ്രീ മുജീബ് കുഞ്ഞിക്കണ്ടി (വാർഡ് മെമ്പർ ),ശ്രീ ദേവസ്യ എസ് എ (ഹെഡ് മാസ്റ്റർ സെന്റ് ജോസഫ് യു പി സ്കൂൾ കുന്നോത്ത്), ശ്രീമതി കൊച്ചുറാണി (MPTA പ്രസിഡണ്ട്) എന്നിവർ സംസാരിച്ചു. ശ്രീമതി ബിന്ദുജി ചടങ്ങിന് നന്ദി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *